മഡ്രിഡ്: സ്പെയിനിൽനിന്ന് വിട്ടുപോകുന്നതായി കാറ്റലോണിയൻ പാർലമെൻറ് പ്രഖ്യാപിച്ചു. തൊട്ടുപിറകെ, മേഖലയുടെ സ്വയംഭരണം റദ്ദാക്കി ദേശീയ സർക്കാറിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ സ്പാനിഷ് പാർലമെൻറ് തീരുമാനം. യൂറോപ്പിനെ മുൾമുനയിൽ നിർത്തിയ നാളുകൾക്കൊടുവിൽ വെള്ളിയാഴ്ച ചേർന്ന കാറ്റലോണിയൻ പാർലമെൻറാണ് അനുകൂല തീരുമാനമെടുത്തത്. പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ച യോഗത്തിൽ 70 അംഗങ്ങൾ അനുകൂലമായും 10 പേർ എതിർത്തും വോട്ടുചെയ്തു. രണ്ടുപേർ ഒന്നുമെഴുതാതെ പേപ്പർ ഒഴിച്ചിട്ടു. മൊത്തം 135 അംഗങ്ങളാണ് സഭയിലുള്ളത്.
തീരുമാനം വന്ന് ഏറെ വൈകാതെ പ്രധാനമന്ത്രി മരിയാനോ റഹോയിയുടെ അധ്യക്ഷതയിൽ സമ്മേളിച്ച സ്പാനിഷ് സെനറ്റ് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഭരണഘടനയിലെ 155ാം വകുപ്പ് പ്രയോഗിച്ചാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ ചില മേഖലകളുടെ സ്വയംഭരണം എടുത്തുകളഞ്ഞ് കേന്ദ്രഭരണം നടപ്പാക്കാൻ അനുമതി നൽകുന്ന നിയമം രാജ്യത്ത് ആദ്യമായാണ് പ്രയോഗത്തിൽ വരുത്തുന്നത്. സെനറ്റിൽ 214 പേർ കാറ്റലോണിയയുടെ സ്വയംഭരണം എടുത്തുകളയുന്നതിനെ അനുകൂലിച്ചപ്പോൾ 47 പേർ എതിർത്തു. വെള്ളിയാഴ്ച രാത്രി നിയമം പ്രാബല്യത്തിൽവരുന്നതോടെ രാജ്യത്ത് ഭരണഘടന പ്രതിസന്ധി രൂക്ഷമാകും.
ഒക്ടോബർ ഒന്നിന് കാറ്റലോണിയയിൽ നടന്ന ഹിതപരിശോധനയോടെയാണ് സ്പെയിൻ കൂടുതൽ കലുഷിതമായത്. വോെട്ടടുപ്പിൽ പെങ്കടുത്ത 90 ശതമാനത്തിലേറെ പേരും സ്പെയിനിൽനിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചാണ് വോട്ടുചെയ്തിരുന്നത്. 45 ശതമാനത്തോളം പേരായിരുന്നു ഹിതപരിശോധനയിൽ പെങ്കടുത്തത്. കാറ്റലോണിയയോട് സ്പാനിഷ് സർക്കാർ കടുത്ത അവഗണന തുടരുന്നതായി കാണിച്ചാണ് ഹിതപരിശോധന പ്രഖ്യാപിച്ചത്. സ്പെയിനിെൻറ സമ്പദ്വ്യവസ്ഥയുടെ മൂന്നിലൊന്നും നൽകുന്ന മേഖലയാണ് കാറ്റലോണിയ.
കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂനിയനും ലോകരാഷ്ട്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.