മഡ്രിഡ്: കാറ്റലോണിയയുടെ സ്വയം നിർണയാവകാശം പുതിയ പ്രതിസന്ധികളിലേക്ക് വഴിതുറന്നതോടെ വിഷയം ചർച്ചചെയ്യാൻ കാറ്റലൻ പാർലമെൻറ് വ്യാഴാഴ്ച ചേരും. മേഖലയുടെ പ്രത്യേക അധികാരം റദ്ദാക്കാൻ സ്പെയിൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. ഒൗദ്യോഗികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അന്നുണ്ടാകുമെന്ന് സൂചനയുണ്ട്. പ്രാദേശിക സർക്കാറുകളെ പിരിച്ചുവിട്ട് ദേശീയ സർക്കാറിന് നേരിട്ട് ഭരണം നടത്താൻ അനുമതി നൽകുന്ന ഭരണഘടനയിലെ 155ാം വകുപ്പിനെതിരെ നിയമനടപടിയും യോഗം പരിഗണിക്കും. വെള്ളിയാഴ്ച ചേരുന്ന സ്പാനിഷ് സെനറ്റ് കാറ്റലോണിയയുടെ ഭരണം ഏറ്റെടുക്കുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് അറ്റൈകയെന്ന നിലക്ക് അവസാന നീക്കം.
കാർലെസ് പുഷെമോൺ നേതൃത്വം നൽകുന്ന കാറ്റലൻ പ്രാദേശിക സർക്കാറിനെ പിരിച്ചുവിട്ട് ദൈനംദിന ഭരണം ദേശീയ മന്ത്രാലയങ്ങൾക്കു കീഴിലാക്കാനാണ് തീരുമാനം. പൊലീസ് സംവിധാനവും പൊതു ടെലിവിഷനും കേന്ദ്രത്തിനു കീഴിലേക്കു മാറും. പുഷെമോൺ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയാൽ 30 വർഷം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ചീഫ് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഖ്യാപനത്തിനുടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിയുണ്ട്. എന്നാൽ, അധികാരമൊഴിയാതെ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായിരിക്കും പുഷെമോണിെൻറ നീക്കം.
ഒക്ടോബർ ഒന്നിന് നടന്ന ഹിതപരിശോധനയിൽ പെങ്കടുത്ത 90 ശതമാനത്തിേലറെ പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചിരുന്നു. എന്നാൽ, നിയമവിരുദ്ധമാണെന്നും നീക്കം അംഗീകരിക്കില്ലെന്നും അധികൃതർ പ്രഖ്യാപിച്ചു. ഇരു സർക്കാറുകളുടെയും നീക്കം കാറ്റലോണിയൻ ജനതയിൽ ഭിന്നിപ്പ് കൂടുതൽ രൂക്ഷമാക്കിയ സാഹചര്യത്തിൽ പ്രതിസന്ധിക്ക് പരിഹാരം എളുപ്പമാകില്ലെന്നാണ് സൂചന.
ഇറ്റലിയിലും ഹിതപരിശോധന
റോം: സ്പെയിനിൽ സ്വയംനിർണയാവകാശ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഇറ്റലിയിലെ അതിസമ്പന്നമായ രണ്ടു മേഖലകളിൽ സമാന ആവശ്യവുമായി ഹിതപരിശോധന. വടക്കൻ മേഖലയിലെ ലൊംബാർഡി, വെനിറ്റോ പ്രവിശ്യകളാണ് കൂടുതൽ അധികാരങ്ങൾ ആവശ്യപ്പെട്ട് ഹിതപരിശോധന നടത്തിയത്. രാജ്യത്തിെൻറ മൊത്തം സമ്പത്തിെൻറ 30 ശതമാനം നൽകുന്നവയാണ് ഇൗ പ്രവിശ്യകൾ. സാമ്പത്തികമായി പിന്നാക്കമുള്ള ദക്ഷിണ മേഖലകൾക്ക് വടക്കൻ മേഖലയുടെ വരുമാനം ഉപയോഗിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വോട്ടർമാരിൽ 90 ശതമാനവും അനുകൂലമായാണ് വോട്ടുചെയ്തതെങ്കിലും ഭരണഘടന സാധുതയില്ലാത്തതിനാൽ ഹിതപരിശോധന രാജ്യത്ത് പുതിയ സംഘർഷം സൃഷ്ടിക്കില്ലെന്നതാണ് ആശ്വാസം. ഇറ്റലി അടുത്ത വർഷം തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനാൽ വോെട്ടടുപ്പ് പുതിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ സഹായകമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.