മഡ്രിഡ്: സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെയിൻ നൽകിയ അന്ത്യശാസനം കാറ്റലോണിയ പ്രസിഡൻറ് കാൾസ് പ്യൂജെമോണ്ട് തള്ളി. തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, അതേക്കുറിച്ച് മൗനംപാലിച്ച പ്യൂജെമോണ്ട്, അടിയന്തര സംഭാഷണത്തിന് അഭ്യർഥിച്ച് സ്പെയിനിന് തിങ്കളാഴ്ച കത്തുനൽകി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറ്റലൻ പാർലമെൻറ് ചേർന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. എന്നാൽ, സ്പെയിനുമായി ചർച്ചകൾക്കായി സ്വാതന്ത്ര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നത് അൽപദിവസം നീട്ടിവെക്കുകയാണെന്ന് പ്യൂജെമോണ്ട് അറിയിച്ചിരുന്നു. എന്നാൽ, സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് ഒക്ടോബർ 16നകം അറിയിക്കണമെന്ന് അടുത്ത ദിവസം സ്പാനിഷ് പ്രധാനമന്ത്രി മരിയാന രജോയ് അന്ത്യശാസനം നൽകുകയായിരുന്നു. ഒക്ടോബർ ഒന്നിന് നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്പാനിഷ് പാർലമെൻറ് കഴിഞ്ഞയാഴ്ച പ്രത്യേക സമ്മേളനം ചേർന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. എന്നാൽ, ഒൗദ്യോഗിക പ്രഖ്യാപനം വൈകുമെന്ന പ്യൂജെമോണ്ടിെൻറ പ്രസ്താവന അനിശ്ചിതത്വത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.