കോവിഡിൽ കുരുങ്ങി​ സെലിബ്രിറ്റികൾ

​ആഗോള മഹാമാരിയിൽ ഭയന്ന്​ സെലിബ്രിറ്റി ലോകവും. ചൈനയും കടന്ന്​ യൂറോപ്യൻ രാജ്യങ്ങളി​ലേക്കും മറ്റും അ തിവേഗം വൈറസ്​ ബാധിച്ചതോടെയാണ്​ കലാ-കായിക-സാംസ്​കാരിക പ്രവർത്തകർക്കിടയിലേക്കും കോവിഡ്​ എത്തിയത്​.

ഹോ ളിവുഡ്​ താരം ടോം ഹാങ്ക്​സിനും ഭാര്യ റീത്ത വിൽസനുമായിരുന്നു സെലിബ്രിറ്റികളിൽ ആദ്യം രോഗം സ്​ഥിരീകരിച്ചത്​. ആ സ്​​ട്രേലിയയിൽ ഐസൊലേഷനിലാണ്​ താരം. പിന്നീട്​ ജെയിംസ്​ ബോണ്ട്​ സീരിസിലെ ക്വാണ്ടം ഓഫ്​ സൊളാസിലെ നായിക വോൾഗ കുർയലെ​ങ്കോയാണ്​ കോവിഡ്​ സ്​ഥിരീകരിച്ച വിവരം ഇൻസ്​റ്റഗ്രാമിലൂടെ പങ്കുവെച്ചത്​. ഒരാഴ്​ചയായി അസുഖം ബാധിച് ച്​ വീട്ടിൽ പ്ര​ത്യേക നിരീക്ഷണത്തിൽ കഴിയുകയാണെന്നും നടി അറിയിച്ചിരുന്നു.

ഹോളിവുഡ്​ താരം റെയ്​ച്ചൽ മാത് യൂസ്​, തോർ, അവഞ്ചേഴ്​സ്​ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇഡ്രിസ്​ എൽബ, ഗെയിം ഓഫ്​ ത്രോൺസ്​ താരം ക്രിസ്​റ്റഫർ ഹിവ്​ജു എന്നിവർക്കും കോവിഡ്​ 19 സ്​ഥിരീകരിച്ചു.

ഹോളിവുഡ്​ താരം ടോം ഹാങ്ക്​സും ഭാര്യ റീത്ത വിൽസനും

ഫാസ്​റ്റ്​ ആൻഡ്​ ഫ്യൂരിയസ് 9, എ ക്വയറ്റ് പ്ലേസ് 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, മൂട്ടൻറ്​സ്​, പീറ്റർ റാബിറ്റ് 2, മുളാൻ എന്നീ ചിത്രങ്ങളുടെ റിലീസ് കോവിഡ്​ ഭീതിയെ തുടർന്ന്​ മാറ്റിവെക്കുകയും ചെയ്​തു.

സിനിമ മേഖലയെക്കൂടാതെ നിരവധി കായിക താരങ്ങളും കോവിഡ്​ ഭീതിയിലാണ്​. ഇറ്റാലിയൻ ഫുട്​ബാൾ ക്ലബായ യുവൻറ്​സ്​ താരം ഡാനിയേല റൂഗാനിക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​​ യുവൻറസിലെ സൂപ്പർതാരങ്ങളായ ക്രിസ്​റ്റ്യാനോ റൊണാൾഡോ, പൗളോ ഡിബാല അടക്കം മറ്റു താരങ്ങളും കർശന നിരീക്ഷണത്തിലാണ്​.

ഇംഗ്ലണ്ടിനുപുറമെ ഇറ്റലി, സ്​പെയിൻ, ഫ്രാൻസ്​ അടക്കമുള്ള പല രാജ്യങ്ങളിലെയും കളിക്കാർ കോവിഡ് ​ബാധയെ തുടർന്ന്​ ചികിത്സയിലാണ്​. സ്​പെയിനിലെ മുൻനിര ക്ലബായ വലൻസിയയിൽ എസെക്വീൽ ഗരായ്​ അടക്കമുള്ള താരങ്ങൾ ഉൾപെടെ 35 ശതമാനം പേർക്ക്​ കോവിഡ്19​ ബാധിച്ചതായി ക്ലബ്​ സ്​ഥിരീകരിച്ചത്​ കഴിഞ്ഞ ദിവസമാണ്​.

ക്രിസ്​റ്റഫർ ഹിവ്​ജു

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ആഴ്​സനൽ കോച്ച്​ മൈക്കിൾ ആർ​​ടേറ്റക്കും ചെൽസി വിങ്ങർ കാലോ ഹഡ്​സൻ ഓഡോയിക്കും ​കൊറോണ വൈറസ്​ ബാധ കണ്ടെത്തിയിരുന്നു. മാഞ്ചസ്​റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി ഉൾപ്പെടെ നിരീക്ഷണത്തിലാണ്​. എൻ.ബി.എയിലെ റൂഡി ഗോബർട്ടിന്​ കൊറോണ സ്​ഥിരീകരിച്ചു.

വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കളും കോവിഡ്​​ പേടിയിലാണ്​. സ്​പാനിഷ്​ പ്രധാനമന്ത്രി പെ​ഡ്രോ സാഞ്ചസി​​​െൻറ ഭാര്യ ബെഗോണ ഗോമസിനാണ്​ ആദ്യം കോവിഡ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. പിന്നീട്​ ബ്രിട്ടീഷ്​ ജൂനിയർ ആരോഗ്യമന്ത്രി നാദിൻ ഡോറിസ്​, ബ്രസീൽ പ്രസിഡൻറ്​ ജെയർ ബോൾസോരോയുടെ കമ്യൂണിക്കേഷൻ സെക്രട്ടറി ഫാബിയോ വാജ്​ഗർട്ടൻ എന്നിവർക്കും ​കോവിഡ്​ 19 പോസിറ്റീവായി.

ഭാര്യക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ നിരീക്ഷണത്തിൽ കഴിയുകയാണ്​. ജസ്​റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫിക്കാണ്​​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​.

ഇറാനിൽ വൈസ്​ പ്രസിഡൻറിനും രണ്ട്​ മന്ത്രിമാർക്കും ​കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ചൈനക്കും ഇറ്റലിക്കും പുറമെ കോവിഡ്​ കൂടുതൽ നാശം വിതക്കുന്നത്​ ഇറാനിലാണ്​. വൈസ്​ പ്രസിഡൻറ്​ ഇഷാഖ്​ ജഹാംഗിരി, സാംസ്​കാരിക വകുപ്പ്​ മന്ത്രി അലി അസ്​ഗർ മൊനീസൻ, വ്യവസായ വകുപ്പ്​ മന്ത്രി റെസ റഹ്​മാനി എന്നിവർക്കാണ്​ ​കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​.


Tags:    
News Summary - Celebrities Covid 19 -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.