ന്യൂയോർക്: യു.എസിലെ ഫ്ലോറിഡയിൽ 143 യാത്രക്കാരുമായി വിമാനം നദിയിലേക്കു വീണു. ഇടിമിന്നലിനിടെ ഫ്ലോറിഡ ജാക്സണ്‍വില്‍ നാവിക വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന 21 പേര്‍ക്കു പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ക്യൂബയിലെ ഗ്വണ്ടാനമോ നാവിക കേന്ദ്രത്തില്‍നിന്നെത്തിയ വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേക്കു സമീപത്തുള്ള നദിയിലേക്കു തെന്നിനീങ്ങുകയായിരുന്നു. വിമാനം പൂര്‍ണമായും നദിയില്‍ മുങ്ങിയില്ല. യു.എസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇൻറര്‍നാഷനലിെൻറ വിമാനമാണ് അപകടത്തില്‍പെട്ടത്. സൈനികരും അവരുടെ ബന്ധുക്കളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തില്‍ യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി ജാക്സണ്‍വില്‍ മേയര്‍ അറിയിച്ചു. പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.