ബ്രി​ട്ടീ​ഷ്​ പ്ര​ഭു​വി​നെ പു​നഃ​പ്ര​തി​ഷ്​​ഠി​ക്കാ​നു​ള്ള നാ​സി ടെ​ല​ഗ്രാം പൂ​ഴ്​​ത്താ​ൻ ച​ർ​ച്ചി​ൽ ശ്ര​മി​ച്ചെ​ന്ന്​ 


ല​ണ്ട​ൻ: ബ്രി​ട്ട​​നി​ൽ എ​ഡ്വേ​ർ​ഡ്​ എ​ട്ടാ​മ​നെ  അ​ധി​കാ​ര​ത്തി​ൽ പു​നഃ​പ്ര​തി​ഷ്​​ഠി​ക്കാ​നു​ള്ള നാ​സി പ​ദ്ധ​തി സൂ​ചി​പ്പി​ക്കു​ന്ന ടെ​ല​ഗ്രാം  പൂ​ഴ്​​ത്തി​വെ​ക്കാ​ൻ അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്​​റ്റ​ൺ ച​ർ​ച്ചി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത്​ ത​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​നാ​യി ബ്രി​ട്ട​നി​ൽ എ​ഡ്വേ​ർ​ഡി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ ഏ​റ്റാ​നാ​യി​രു​ന്നു നാ​സി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്. 

1936ൽ ​സ്വ​യം സ്​​ഥാ​നം ഒ​ഴി​ഞ്ഞ​താ​യി​രു​ന്നു ഡ്യൂ​ക്​ ഒാ​ഫ്​ വി​ൻ​ഡ്​​സ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന എ​ഡ്വേ​ർ​ഡ്​ എ​ട്ടാ​മ​ൻ. 1940ൽ ​ഫ്രാ​ൻ​സ്​ ജ​ർ​മ​ൻ സൈ​ന്യ​ത്തോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ പാ​രീ​സി​ലെ ത​​​െൻറ വീ​ട്ടി​ൽ​നി​ന്ന്​ ര​ക്ഷ​െ​പ്പ​ട്ട്​ പോ​ർ​ച്ചു​ഗ​ലി​ൽ അ​ഭ​യം പ്രാ​പി​ച്ച​താ​യി​രു​ന്നു എ​ഡ്വേ​ർ​ഡും ഭാ​ര്യ​യും. ഇൗ ​സ​മ​യ​ത്ത്​ ബ്രി​ട്ട​നി​ലേ​ക്ക്​ അ​ധി​നി​വേ​ശ​ത്തി​നൊ​രു​ങ്ങു​ന്ന നാ​സി​ക​ൾ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി എ​ഡ്വേ​ർ​ഡി​ന്​ ബ്രി​ട്ട​ീ​ഷ്​ രാ​ജാ​വി​​​െൻറ സ്​​ഥാ​നം വാ​ഗ്​​ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. 

എ​ന്നാ​ൽ, ഇൗ ​ടെ​ല​ഗ്രാം അ​ട​യാ​ള​ങ്ങ​ൾ ഒ​ന്നും ബാ​ക്കി​വെ​ക്കാ​തെ ന​ശി​പ്പി​ക്കാ​ൻ ച​ർ​ച്ചി​ൽ ഉ​ത്ത​ര​വി​ട്ടു. ഡ്യൂ​ക്ക്​ ജ​ർ​മ​ൻ ഏ​ജ​ൻ​റു​മാ​രു​മാ​യി വ​ള​രെ അ​ടു​ത്ത​ബ​ന്ധം സ്​​ഥാ​പി​ച്ചി​രു​ന്ന​താ​യി ഇ​തി​ലൂ​ടെ തെ​റ്റി​ദ്ധ​രി​ക്കാ​നി​ട​യു​ണ്ട്​ എ​ന്ന കാ​ര​ണ​ത്താ​ലാ​യി​രു​ന്നു അ​ത്. 
യു​ദ്ധ​ത്തി​​​െൻറ അ​വ​സാ​നം  ജ​ർ​മ​ൻ ആ​ർ​കൈ​വ്​​സി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ ടെ​ല​ഗ്രാ​മി​​​െൻറ പ​ക​ർ​പ്പ്​ പി​ന്നീ​ട്​ യു.​എ​സി​​​െൻറ കൈ​ക​ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ ഇൗ ​ടെ​ല​ഗ്രാം അ​ടു​ത്ത പ​ത്തി​രു​പ​ത്​ വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും പു​റ​ത്ത്​ വ​ര​രു​തെ​ന്ന്​ അ​ന്ന​ത്തെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡ്വൈ​റ്റ്​ ​െഎ​സ​നോ​വ​റി​നോ​ട്​ ച​ർ​ച്ചി​ൽ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. ബ്രി​ട്ട​നി​ലെ നാ​ഷ​ന​ൽ ആ​ർ​കൈ​വ്​ പു​റ​ത്തു​വി​ട്ട കാ​ബി​ന​റ്റ്​ പേ​പ്പേ​ഴ്​​സി​ലാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ള്ള​ത്. 

Tags:    
News Summary - Churchill tried to suppress Nazi plot to restore Edward VIII-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.