റോം: കോവിഡ് 19നെ പ്രതിരോധിക്കാൻ എന്തു മാർഗവും സ്വീകരിക്കുമെന്ന നിലയിലാണ് യൂറോപ്പിലെ ജനങ്ങൾ. മറ്റുള്ളവര ിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചാൽ വൈറസ് നമ്മുടെ ശരീരത്തിലെത്തില്ലെന്ന് മനസിലാക്കിയ ഒരാൾ സ്വീകരിച്ച പ്രത ിരോധ മാർഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഒരു മീറ്റർ ചുറ്റളവിലുള്ള ഡിസ്ക് ശരീരത്തിൽ ധരിച്ചാണ് സൂപ്പർ മാർക്കറ്റിലൂടെ ഇദ്ദേഹത്തിെൻറ നടത്തം. റോമിലെ സൂപ്പർ മാർക്കറ്റിൽ മഞ്ഞ ഡിസ്ക് ധരിച്ച് നിൽക്കുന്ന ഇയാളുടെ 12 സെക്കൻഡ് ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലായി.
Roma, mercato testaccio.#coronavirus #coronavirusitalia #11Marzo #iorestoacasa #restoacasa #chiuderetutto #COVID19 #roma #testaccio pic.twitter.com/wJBSf66Kyu
— L'Antikulturale (@Antikulturale) March 11, 2020
ഇദ്ദേഹത്തിെൻറ നടപടിയെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തി. ഇറ്റലിയിൽ ഇതിനോടകം 1400ൽ അധികംപേർ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.