ന്യൂയോർക്: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണവും രോഗികളും യു.എസിലാണ്. അഞ്ചരലക്ഷത്തിലേറെ പേരെയാണ് കേ ാവിഡ് ബാധിച്ചത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലേക് കാൾ കൂടുതലാണ് യു.എസിലുള്ളത്. യു.എസിൽതന്നെ ഏറ്റവും കൂടുതൽ രോഗബാധിതർ വ്യാപാരകേന്ദ്രമായ ന്യൂയോർക്കിലാണ്. ഇ വിടെ ഓരോ
രണ്ടരമിനിറ്റിലും ഒരാൾ മരിക്കുന്നതായാണ് ഗവർണർ ആൻഡ്ര്യൂ കൂമോ പറയുന്നത്. ധാരാളമായി വിദേശികൾ വര ുന്നതാണ് ന്യൂയോർക്കിനെ കോവിഡ് ഹോട്ട്സ്പോട്ടാക്കി മാറ്റിയതെന്നും അദ്ദേഹം വിലയിരുത്തുന്നു. കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ചൈനയിൽനിന്ന് നാലരലക്ഷത്തോളം ആളുകൾ ന്യൂയോർക്കിലെത്തിയെന്നാണ് കരുതുന്നത്.
വൈറസിെൻറ പ്രഭവകേന്ദ്രമായ വൂഹാനിൽനിന്നെത്തിയ 40,000 പേരും അതിൽപെടും. ജനുവരിയിൽ ചൈനയിൽ രോഗം സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം യാത്രനിയന്ത്രണം പ്രഖ്യാപിക്കുേമ്പാഴേക്കും 17 യു.എസ് നഗരങ്ങളിലേക്ക് 1300 വിമാനങ്ങളിലായി ആയിരങ്ങളെത്തിയിരുന്നു. അപ്പോൾ യു.എസ് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും നടത്തിയിരുന്നില്ല.
ജനുവരി 20ന് വാഷിങ്ടണിലാണ് യു.എസ് ആദ്യ കോവിഡ് കേസ് കണ്ടെത്തിയത്.
ഫെബ്രുവരി രണ്ടിന് ചൈനയിലേക്ക് യാത്രവിലക്ക് നിലവിൽ വന്നു. ന്യൂയോർക്കിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് ഒന്നിനും. പിറ്റേന്നുതന്നെ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടും ആരും കാര്യമായെടുത്തില്ല. ദിവസങ്ങൾക്കകം എല്ലാം മാറിമറിഞ്ഞു. സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും ജനങ്ങൾ അതു കൂട്ടാക്കിയില്ല. രോഗലക്ഷണങ്ങളുള്ളവർ പാർക്കിലും മറ്റും ഇഷ്ടംപോലെ കറങ്ങിനടന്നു. 86 ലക്ഷമാണ് ന്യൂയോർക്കിലെ ജനസംഖ്യ. ഒടുവിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോവുകയും ചെയ്തു. പ്രതിവർഷം ആറുകോടി വിനോദസഞ്ചാരികൾ ന്യൂയോർക്കിലെത്തുന്നുണ്ട്.
യു.എസിൽ ഏററവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് കാലിഫോർണിയയിലാണ്. ഇവിടെ 20,200 പേർക്ക് രോഗം സ്ഥിരീകരിച്ചു. 550 പേരാണ് മരിച്ചത്. രോഗബാധ തിരിച്ചറിഞ്ഞതുമുതൽ കർശന നടപടികളാണ് സംസ്ഥാനം സ്വീകരിച്ചത്. അതുകൊണ്ട് കോവിഡ് നിയന്ത്രണത്തിലാക്കാൻ സാധിച്ചു.
ജനങ്ങളോട് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് ഉത്തരവിട്ടു. ന്യൂയോർക്കിൽ ഗവർണറും മേയറും ഡെമോക്രാറ്റുകാരാണ്. രോഗം തടയാൻ ട്രംപ്ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് തുടക്കം മുതൽ ഇവരുടെ കുറ്റപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.