ന്യൂയോർക്ക്: ആഗോള വ്യാപകമായി പടർന്നുപിടിച്ച കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 40,000 കടന്നു. യൂറോപ്യൻ ര ാജ്യങ്ങളിലും അമേരിക്കയിലുമാണ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. ലോകരാജ്യങ്ങളിൽ ഇതുവരെ 8,23,194 പേർക ്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 1,74,332 പേർ രോഗത്തിൽ നിന്നും സുഖം പ്രാപിച്ചു.
യു.എസിൽ ചൊവ്വാഴ്ച പതിനായിരം പേർക്കുകൂടി പുതുതായി രോഗബാധ കണ്ടെത്തി. ഇതോടെ ഇവിടത്തെ രോഗബാധിതരുടെ എണ്ണം 1,74,750 ആയി. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച രാജ്യം ഇതോടെ അമേരിക്കയായി. 3,402 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലിയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആഴ്ചകൾ പിന്നിട്ടിട്ടും രോഗബാധ നിയന്ത്രിക്കാനാകാത്തത് ഇറ്റലിയെ ആശങ്കയുടെ മുൾമുനയിലാക്കുന്നുണ്ട്. ഇതുവരെ 12,428 പേരാണ് ഇറ്റലിയിൽ മാത്രം മരിച്ചത്. ഇന്നുമാത്രം പുതുതായി 4000ത്തിൽ അധികം പേർക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു.
മറ്റൊരു യൂറോപ്യൻ രാജ്യമായ സ്പെയിനിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. ഇന്നുമാത്രം ഇവിടെ 6000ത്തിൽ അധികം പേർക്ക് രോഗബാധ കണ്ടെത്തി. 8269 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്.
ജർമനിയിൽ പുതുതായി 1295 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. 68000ത്തിൽ അധികംപേർക്ക് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പുതുതായി രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.
കോവിഡ് ബാധയുടെ ഉത്ഭവകേന്ദ്രമായ ചൈനയിൽ നൂറിൽ താഴെ മാത്രമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അഞ്ചുപേരാണ് ചൊവ്വാഴ്ച ചൈനയിൽ മരിച്ചത്. കോവിഡ് ബാധ നിയന്ത്രണ വിേധയമായതിെൻറ ആശ്വാസത്തിലാണ് ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.