കോവിഡ്​ 19: പത്ത്​​ അയൽ രാജ്യങ്ങളുമായുള്ള അതിർത്തി അടച്ച്​ ബ്രസീൽ

ബ്രസീലിയ: ലോകരാജ്യങ്ങളിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ്​ 19 പ്രതിരോധിക്കുന്നതിൻെറ ഭാഗമായി അതിർത്തി ഒരു മാസത്തേക്ക്​ അടച്ചിടാനു​ള്ള ധാരണയിൽ ഒപ്പു​െവച്ച്​ ബ്രസീലും ഉറുഗ്വേയും. ബ്രസീൽ -ഉറുഗ്വേ​ അതിർത്തി 30 ദിവസത്തേക്കാണ്​ അടച്ചിടുക. ഈ കാലയളവിൽ ചരക്കു വാഹനങ്ങൾ മാത്രമാണ്​ അതിർത്തി വഴി കടത്തിവിടുക. ബ്രസീലിലോ ഉറുഗ്വേയിലോ പങ്കാളിയുള്ള വ്യക്തികളെയും കടത്തിവിടും.

കൊറോണ വൈറസി​​െൻറ വ്യാപനം നിയന്ത്രിക്കാൻ ബ്രസീൽ ഒമ്പത്​ അയൽ രാജ്യങ്ങളുമായുള്ള അതിർത്തി കഴിഞ്ഞ ആഴ്​ച അടച്ചിരുന്നു.

ലാറ്റിനമേരിക്കൻ മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ബ്രസീൽ, അർജൻറീന, ബൊളീവിയ,വെനസ്വേല, കൊളംബിയ, പരാഗ്വേ, പെറു, സുരിനാം, ഗയാന, ഫ്രഞ്ച് ഗയാന എന്നിവയുമായുള്ള അതിർത്തികളാണ്​ അടച്ചിട്ടത്​.​ പത്തോളം അയൽരാജ്യങ്ങളുമായുള്ള അതിർത്തികൾ ഒരുമിച്ച്​ അടച്ചിടുന്നത്​ ബ്രസീലിൻെറ ചരിത്രത്തിൽ ആദ്യ സംഭവമാണ്​.

ബ്രസീലിൽ ഇതുവരെ 25 പേരാണ്​ കോവിഡ്​ ബാധയെ തുടർന്ന്​ മരിച്ചത്​. രാജ്യത്ത്​ 15,46 പേർക്ക്​ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Covid19 - Brazil Seals Borders With Neighbors - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.