പാരിസ്: സർക്കാർ വിരുദ്ധ പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് ശനിയാഴ്ച ഇൗഫൽ ഗോപുരം അ ടക്കാൻ തീരുമാനം. പ്രക്ഷോഭകരെ നേരിടാൻ പാരിസിലുടനീളം 8000ത്തോളം പൊലീസിനെ വിന്യസിച്ചു. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മ്യൂസിയങ്ങളും അടച്ചു. തൊഴിലാളികളെയും വിദ്യാർഥികളെയും ബാധിക്കുന്ന നയങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടാണ് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയത്. ഇന്ധന വിലവർധനക്കെതിരെ മൂന്നാഴ്ചയോളം നീണ്ട പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇന്ധന വിലവർധന പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തോടെയാണ് സമരക്കാർ പിൻവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.