ക​ണ്ടെ​യ്​​ന​ർ ലോ​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ: ഒരാൾ കൂടി അറസ്റ്റിൽ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ എ​സ​ക്​​സിൽ ക​ണ്ടെ​യ്​​ന​ർ ലോ​റി​യി​ൽ 39 മൃ​ത​ദേ​ഹ​ങ്ങ​ൾ​ ക​ണ്ടെ​ത്തി​യ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്റ്റാൻസണിൽ നിന്ന് പിടിയിലായ ആൾക്ക് ബ​ൾ​ഗേ​റി​യ​യി​ൽ​ നി​ന്നു​ള്ള മനുഷ്യക്കടത്തിൽ പങ്ക ുണ്ടെന്നാണ് പൊലീസ് നിഗമനം. കേസിൽ ഇതുവരെ ഒരു യുവതി ഉൾപ്പെടെ നാലു പേർ അറസ്റ്റിലായിട്ടുണ്ട്.

ലോ​റി​യി​ലെ മൃ​ത​ദേ​ഹ​ങ്ങ​ൾ ചൈ​നീ​സ്​ പൗ​ര​ൻ​മാ​രു​ടെ​തെ​ന്ന് കഴിഞ്ഞ ദിവസം സ്​​ഥി​രീ​ക​രി​ച്ചിരുന്നു. ഇതിൽ 11 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയാകാനുണ്ട്.

ബ്രി​ട്ട​നി​ലെ എ​സ​ക്‌​സ്​ എ​സ്​​റ്റേ​റ്റ് വ്യ​വ​സാ​യ പാ​ര്‍ക്കി​ലെ​ത്തി​യ ലോ​റി​യി​ലെ ക​ണ്ടെ​യ്‌​ന​റി​ലാ​ണ് കൗ​മാ​ര​ക്കാ​ര​​ന്‍റേ​ത​ട​ക്കം 39 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പൊ​ലീ​സ് പരിശോധനയിൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ എ​​ട്ടെ​ണ്ണം സ്​​ത്രീ​ക​ളു​ടേ​താ​ണ്. അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച്​ ബ്രി​ട്ട​നി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു സംഘം.

സം​ഭ​വ​ത്തി​ല്‍ ലോ​റി​ ഡ്രൈ​വ​റും വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡ് സ്വ​ദേ​ശി​യു​മാ​യ മോ ​റോ​ബി​ൻ​സ​ണെ (25)നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തിരുന്നു. ഐ​റി​ഷ്​ പൗ​ര​​ന്‍റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ്​ ​േലാ​റി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബ​ൾ​ഗേ​റി​യ​ൻ-​ബെ​ൽ​ജി​യം പൊ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Essex lorry death One More Arrest-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.