ബ്രസൽസ്: ജി7 ഉച്ചകോടിയുടെ ഭാഗമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ രൂക്ഷവിമർശനത്തിന് ഇരയായ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് യൂറോപ്യൻ യൂനിയെൻറ (ഇ.യു) പിന്തുണ. ഉച്ചകോടിയുടെ സമാപനത്തിൽ ആതിഥേയ രാജ്യമായ കാനഡയുടെ രാഷ്ട്രത്തലവൻ എന്ന നിലയിൽ ട്രൂഡോ പുറത്തിറക്കിയ പ്രസ്താവനയെ ഇ.യു പൂർണമായും പിന്തുണക്കുന്നതായി വക്താവ് മാർഗരിറ്റിസ് സ്കിനാസ് വ്യക്തമാക്കി.
ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് ഇ.യു പ്രസിഡൻറ് ഴാങ് ക്ലൗഡ് യങ്കർ ട്രൂഡോക്ക് നന്ദി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉരുക്കിെൻറയും അലൂമിനിയത്തിെൻറയും ഇറക്കുമതി തീരുവ കുറക്കാത്ത യു.എസ് നടപടിയെ ട്രൂഡോ പ്രസ്താവനയിൽ വിമർശിച്ചിരുന്നു. ഇതേതുടർന്ന് ട്രംപ് ട്വിറ്ററിൽ ട്രൂഡോയെ സത്യസന്ധതയില്ലാത്തവനെന്നും ദുർബലനെന്നും വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.