ലണ്ടൻ:കാലാവസ്ഥ വ്യതിയാനംമൂലം ഉത്തര അത്ലാൻറിക് സമുദ്രത്തിൽ സ്ഥിതിെചയ്യുന ്ന ഗ്രീൻലൻഡിലെ മഞ്ഞുരുക്കം അതിവേഗത്തിലെന്ന് റിപ്പോർട്ട്. ഇതുമൂലം ഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളും കടലിനോടു ചേർന്ന മേഖലകളും വലിയ ഭീഷണിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണ സ്വാഭാവികമായ കാലാവസ്ഥ പ്രതിഭാസങ്ങൾക്ക് അനുസരിച്ചാണ് മഞ്ഞുപാളികൾ ഉരുകുക.
അന്തരീക്ഷോഷ്മാവ് ക്രമാതീതമായി വർധിച്ചതാണ് മഞ്ഞുരുകലിന് വേഗംകൂട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ 10 എണ്ണവും കടലോരങ്ങളിലാണ്. ഇവിടം ജനവാസമേഖലയുമാണ്. 1917നും 2017നുമിടെ 1.4 സെൻറിമീറ്ററിലേറെ സമുദ്രനിരപ്പ് വർധിച്ചിട്ടുണ്ട്. അൻറാർട്ടിക്കയിലെ മഞ്ഞുരുക്കം വർധിക്കുന്നതിനനുസരിച്ച് കടൽനിരപ്പും വർധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇർവിൻ യൂനിവേഴ്സിറ്റിയിലെ എർത്ത് സയൻസ് വിഭാഗം മേധാവി എറിക് റിഗ്നോട്ട് വിലയിരുത്തുന്നു. 2100ഒാടെ കടൽനിരപ്പ് 1.8 മീറ്ററോളം വർധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.