പൗരൻമാരുടെ വിവരങ്ങൾ പ്രാദേശികവത്​കരിച്ചില്ലെങ്കിൽ ഫേസ്​ബുക്കിനെ വിലക്കുമെന്ന്​ റഷ്യ

മോസ്​കോ: രാജ്യത്തെ നിയമങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫേസ്​ബുക്കിന്​ വിലക്ക്​ ഏർപ്പെടുത്തു​െമന്ന് റഷ്യ. റഷ്യൻ സെർവറുകളിൽ മാത്രമേ റഷ്യൻ  പൗരൻമാരടെ വിവരങ്ങൾ സൂക്ഷിക്കാവൂ എന്ന നിയമം പാലിക്കണം. പൗരൻമാരു​െട വിവരങ്ങൾ പുറത്തു വിടരുത്​. ഇല്ലെങ്കിൽ അടുത്ത വർഷം മുതൽ ഫേസ്​ ബുക്കിന്​ രാജ്യത്ത്​ വിലക്കേർപ്പെടുത്തുമെന്ന്​ അധികൃതർ അറിയിച്ചതായി റഷ്യൻ വാർത്താ​ ഏജൻസികൾ റിപ്പോർട്ടു ചെയ്​തു. വിവരങ്ങൾ സൂക്ഷിക്കുന്ന നിയമം അംഗീകരിക്കാത്തതിനെ തുടർന്ന്​ കഴിഞ്ഞ നവംബറിൽ ലിങ്ക്​ടിൻ വെബ്​​ൈ​സറ്റിനെ നിരോധിച്ചിരുന്നു. 

റഷ്യൻ പൗരൻമാരുടെ വിവരങ്ങൾ റഷ്യൻ സെർവറിലേ സൂക്ഷിക്കാവൂ എന്ന നിയമം 2014ലാണ്​  പ്രസിഡൻറ്​ വ്​ളാദിമർ പുടിൻ അംഗീകരിച്ചത്​. 2015 സെപ്​തംബറിൽ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ റഷ്യയിൽ ​പ്രവർത്തിക്കുന്ന വിദേശ കമ്പനികൾ സമ്മർദത്തിലായിരിക്കുകയാണ്​. നിയമം അനുസരിക്കുക അല്ലെങ്കിൽ റഷ്യയിൽ പ്രവർത്തിക്കാതിരിക്കുക എന്ന വഴി മാത്രമേ കമ്പനികളുടെ മുന്നിലുള്ളൂ. 

നിയമം അ​​ംഗീകരിച്ചില്ലെങ്കിൽ ഫേസ്​ ബുക്കിന്​ വി​ലക്കേർപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളു​െട ഗണത്തിൽ ഫേസ്​ ബുക്ക്​ മാത്രമല്ല ഉൾപ്പെടുന്നത്​. മറ്റു വഴികളുണ്ടെന്നും അധികൃതർ പറഞ്ഞു.  2018 പകുതിയാകു​േമ്പാഴേക്കും ഉപയോക്​താക്കളുടെ വിവരങ്ങളുടെ പ്രാദേശികവത്​കരണം പൂർത്തിയാക്കുമെന്ന്​ ട്വിറ്റർ അറിയിച്ചതായും റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട്​ ​െചയ്യുന്നു. 

Tags:    
News Summary - Face book to Localize users Data or be Blocked - Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.