പാരിസ്: ഫ്രാൻസിലെ ഏറ്റവും പഴക്കംചെന്ന ആണവനിലയം സർക്കാർ അടച്ചുപൂട്ടുന്നു. ഫെസൻഹേം ആണവ നിലയമാണ് അടച്ചുപൂട്ടാൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് ഉത്തരവിട്ടത്. സർക്കാർ തീരുമാനങ്ങളും ഉത്തരവുകളും പ്രസിദ്ധീകരികുന്ന ഒൗദ്യോഗിക പത്രികയിലാണ് ഇക്കാര്യമറിയിച്ചത്. ജർമൻ അതിർത്തിയോടു േചർന്നുകിടക്കുന്ന ഫെസൻഹേമിനു പകരം ഫ്ലമാൻവിലെയിൽ പുതിയ ആണവനിലയം പ്രവർത്തന സജ്ജമാവും. 2019ഒാടെയായിരിക്കും ഇത് പൂർണമായി പ്രവർത്തന യോഗ്യമായിത്തീരുക.
അടുത്തമാസം പടിയിറങ്ങുന്ന ഒാലൻഡിെൻറ 2012െല തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു പുരാതനമായ ഇൗ ആണവനിലയം അടച്ചുപൂട്ടുമെന്നത്. 1977ലാണ് ഫെസൻഹേം ആണവനിലയം ആരംഭിക്കുന്നത്. ഇത് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നും പരിസ്ഥിതി പ്രവർത്തകർ വ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.