പാരിസ്: ഫ്രാൻസ് പാർലമെൻറിൽ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചു. പാർലമെൻറിൽ ധരിക്കേണ്ട വസ്ത്രങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ പുതിയ നിർദേശത്തിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിെൻറ മതേതര നിയമങ്ങൾ കർശനമാക്കുന്നതിെൻറ ഭാഗമായാണ് നിരോധനം.
മത ചിഹ്നങ്ങൾക്ക് പുറമെ പ്രത്യേക യൂനിഫോമുകൾ, ലോഗോകൾ, വാണിജ്യ-രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. പാർലമെൻറ് അംഗങ്ങളിലൊരാൾ ഫുട്ബാൾ ടീഷർട്ട് ധരിച്ച് സഭയിലെത്തിയതാണ് പുതിയ നിർദേശത്തിന് കാരണമായത്. എന്നാൽ, വിവിധ കോണുകളിൽനിന്ന് ഇതിന് വിമർശനമുയർന്നിട്ടുണ്ട്. തീവ്ര മതേതരത്വം അടിച്ചേൽപിക്കാനുള്ള ശ്രമമാണിതെന്ന് ക്രിസ്ത്യൻ സംഘടനയായ പ്രൊട്ടസ്റ്റൻറ് ഫെഡറേഷൻ ഒാഫ് ഫ്രാൻസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.