പാരിസ്: ഇന്ധനവില വർധനക്കെതിരെ പാരിസിലെ ഷാംപ്സ് എലിസീസ് ചത്വരത്തിൽ നടന്ന പ്രതിഷേധ സമരം അക്രമാസക്തമായി. യെലോ ജാക്കറ്റ് എന്ന പേരിലറിയപ്പെടുന്ന പ്രതിഷേധക്കാരുടെ ഇടയിൽ തീവ്രവലതുപക്ഷക്കാർ നുഴഞ്ഞുകയറിയതായി ആരോപണമുണ്ട്.
തീവ്രവലതുപക്ഷ പാർട്ടി നേതാവ് മരീൻ ലീപെന്നാണ് സമരത്തിെൻറ പിന്നിെലന്ന് ആഭ്യന്തരമന്ത്രി ക്രിസ്റ്റഫെ കാസ്റ്റനർ ആരോപിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാണിെൻറ നയങ്ങൾക്കെതിരെ പലരും പ്രതിഷേധമറിയിച്ചു. 7000ത്തോളം പ്രതിഷേധകർ എത്തി. പ്രക്ഷോഭം കണക്കിലെടുത്ത് ചാംപസ് എൽസി പൂട്ടിയിരുന്നു.
പ്രതിഷേധക്കാരെ നേരിടാൻ 3000 പൊലീസുകാരെയാണ് വിന്യസിച്ചത്. ഇന്ധനവില വർധനവിനെതിരെയാണ് ആദ്യം പ്രതിഷേധമുയർന്നത്. പിന്നീടത് മാക്രോൺ സർക്കാറിനെതിരായ ജനവികാരമായി മാറുകയായിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ മാക്രോൺ കണ്ടില്ലെന്നു നടിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
മാേക്രാൺ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചിലർ പൊലീസിനു നേരെ കല്ലേറു നടത്തിയതായും റിപ്പോർട്ടുണ്ട്. ഡീസലാണ് ഫ്രാൻസിലെ പ്രധാന ഇന്ധനം. 12 മാസത്തിനിടെ ഒരു ലിറ്റർ ഡീസലിന് 23 ശതമാനം വിലയാണ് വർധിപ്പിച്ചത്. കൂടാതെ ഫോസിൽ ഇന്ധനങ്ങളുടെ തീരുവയും വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.