ബിയറിറ്റ്സ്/ലണ്ടൻ: കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ് ഥതക്കായി മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. എ ല്ലാ വിഷയങ്ങളും ഇരു രാജ്യങ്ങൾക്കും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാം. മൂന്നാമതൊരു രാജ്യത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിൽ ജി7 ഉച്ചകോടിക്കെത്തിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി, ഇന്ത്യയുടെ നേരത്തേയുള്ള നിലപാട് ആവർത്തിച്ചത്.
കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥതക്ക് തയാറാണെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ജി7 ഉച്ചകോടിക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1947നു മുമ്പ് ഇന്ത്യയും പാകിസ്താനും ഒന്നായിരുന്നുവെന്നും രണ്ട് അയൽരാജ്യങ്ങൾക്കും അവരുടെ പ്രശ്നങ്ങൾ ചർച്ചയിലൂെട പരിഹരിക്കാമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം താൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഫോണിൽ വിളിച്ചപ്പോൾ ഇരു രാജ്യങ്ങളും ദാരിദ്ര്യത്തിനും നിരക്ഷരതക്കും രോഗങ്ങൾക്കുമെതിരെയാണ് പോരാടേണ്ടതെന്നാണ് പറഞ്ഞത്. ജനേക്ഷമത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും വ്യക്തമാക്കിയതാണെന്നും മോദി പറഞ്ഞു.
താനും നേരന്ദ്ര മോദിയും കഴിഞ്ഞ ദിവസം കശ്മീരിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അവിടെ സ്ഥിതിഗതി നിയന്ത്രണത്തിലാണെന്ന് അദ്ദേഹം കരുതുന്നതായും ട്രംപ് പറഞ്ഞു. ഈ വിഷയം ഇന്ത്യക്കും പാകിസ്താനും പരിഹരിക്കാനാകും. മോദിയുമായും ഇംറാൻ ഖാനുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. അവർക്കു തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാകും. വ്യാപാരം, സൈനികം ഉൾപ്പെടെ വിഷയങ്ങളിൽ മോദിയുമായി ചർച്ച നടത്തി. ഇന്ത്യയെക്കുറിച്ച് താൻ ഏറെ മനസ്സിലാക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. കശ്മീരിെൻറ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെ തുടർന്ന് പാകിസ്താൻ രൂക്ഷമായി പ്രതികരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഉലഞ്ഞത്. പ്രത്യേക പദവി എടുത്തുകളഞ്ഞത് തീർത്തും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.