ബർലിൻ: തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ എല്ലാ പ്രവർത്തനങ്ങളും ജർമനി നിരോധിച് ചു. ഹിസ്ബുല്ലയുമായി ബന്ധമുള്ള പള്ളികളിലും വിവിധ കേന്ദ്രങ്ങളിലും റെയ്ഡ് നടത്തുകയും ചെയ്തു.
ഇറാൻ പിന്തുണയുള്ള ലബനീസ് ശിയ ഗ്രൂപ്പായ ഹിബുല്ലയുടെ സായുധ പ്രവർത്തനങ്ങൾക്ക് ജർമനിയിൽ നേരത്തെ നിരോധനമുണ്ടെങ്കിലും പൂർണ നിരോധനം വന്നത് സംഘടനക്ക് വൻ തിരിച്ചടിയാകും. ആയിരത്തോളം ഹിസബുല്ല അംഗങ്ങൾ ജർമനിയിൽ ഉള്ളതായാണ് കണക്ക്.
ഹിസ്ബുല്ലയുടെ സൈനിക വിഭാഗത്തെ യൂറോപ്യൻ യൂനിയൻ ഭീകരപ്പട്ടികയിൽപെടുത്തിയിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനാലാണ് നിരോധനമെന്ന് ജർമനിയുടെ ആഭ്യന്തര മന്ത്രി ഹോസ്റ്റ് സീഫർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.