രണ്ട് മിനിറ്റ് വൈകിയത് കൊണ്ട് മാത്രം ജീവൻ തിരികെ ലഭിച്ചതിൻെറ സന്തോഷത്തിലാണ് ഗ്രീക്ക് സ്വദേശി അൻറോണിസ് മാവ്റ ോപൗലോസ്. ഇന്നലെ തകർന്ന് വീണ് ഇത്യോപ്യൻ വിമാനത്തിലായിരുന്നു ഇയാൾ യാത്ര ചെയ്യേണ്ടിയിരുന്നത്. എയർപോർട്ടിലെത്ത ാൻ രണ്ട് മിനിറ്റ് മാത്രം നേരം വൈകിയത് കൊണ്ട് വിമാനം നഷ്ടപ്പെട്ട സമയത്ത് അൻറോണിസ് വിഷമിച്ചിരുന്നു. എന്നാൽ പിന്നീട് അറിയുന്നത് വിമാനം തകർന്ന് അതിലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചെന്ന വാർത്തയാണ്. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യരിലൊരാളായാണ് മാധ്യമങ്ങൾ ഇയാളെ വാഴ്ത്തുന്നത്.
ഇൻറർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് ആയ അൻറോണിസ് ഐക്യരാഷ്ട്രസഭയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായാണ് നെയ്റോബിയിലേയ്ക്ക് യാത്രചെയ്യാൻ തീരുമാനിച്ചത്. എന്നാൽ വൈകി എത്തിയതിനാൽ യാത്ര മുടങ്ങുകയായിരുന്നു.
പിന്നീട് മറ്റൊരു വിമാനം ബുക്ക് ചെയ്തെങ്കിലും എയർപോർട്ട് ജീവനക്കാർ ബോർഡിങ്ങിൽ തന്നെ തടഞ്ഞു. അവർ എന്നെ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിഷേധിക്കരുതെന്നും എന്നാൽ ദൈവത്തോടു പ്രാർഥിക്കാനും ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. താൻ യാത്ര ചെയ്യാനിരുന്ന വിമാനം തകർന്നതായും അതിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണെന്ന് ഞാനെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. എയർപോർട്ട് അധികൃതർക്ക് തന്നെ വിശദമായി ചോദ്യം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു- അൻറോണിസ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഇത്യോപ്യൻ വിമാനം തകർന്നുവീണ് നാല് ഇന്ത്യക്കാരടക്കം 157 പേർ കൊല്ലപ്പെട്ടത്. ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിൽനിന്ന് കെനിയൻ തലസ്ഥാനമായ നൈറോബിയിലേക്ക് പുറപ്പെട്ടതായിരുന്നു ഇത്യോപ്യൻ എയർലൈൻസ് വിമാനം. ബോയിങ് 737 നിരയിലുള്ള വിമാനം ടേക്ഒാഫ് ചെയ്ത് ആറു മിനിറ്റിനകം തകരുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8.45നാണ് സംഭവം. 149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 33 രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു യാത്രക്കാർ. ആഡിസ് അബബക്ക് തെക്കു കിഴക്ക് ബിഷോഫ്തുവിലാണ് വിമാനം വീണത്. അപകടത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.