ബൈറൂത്: പ്രധാനമന്ത്രി പദം രാജിവെക്കുന്നില്ലെന്നും രാജ്യത്തിെൻറ സുരക്ഷിതത്വം നിലനിർത്താൻ പ്രസിഡൻറുമായി സഹകരിക്കാൻ തയ്യാറാണെന്നും സഅദ് അൽ ഹരീരി തെൻറ രാജി മീശാൽ നഇൗ ം ഒൗൻ സ്വീകരിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ലബനാനിൽ തിരിച്ചെത്തിയ ഹരീരി വ്യക്തമാക്കി. പ്രസിഡൻറുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു തീരുമാനം. ലബനാെൻറ 74ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും ഹരീരി പെങ്കടുത്തു. നവംബർ നാലിന് സൗദി അറേബ്യയിൽവെച്ചാണ് ഹരീരി രാജി പ്രഖ്യാപിച്ചത്.
ഹിസ്ബുല്ലയുമായുള്ള രാഷ്ട്രീയ ഭിന്നതയാണ് രാജിക്ക് പിന്നിലെന്ന് അറിയിച്ച അദ്ദേഹം, തനിക്ക് വധഭീഷണിയുണ്ടെന്നും അറിയിച്ചിരുന്നു. അതേസമയം, രാജിക്കു പിന്നിൽ സൗദിയുടെ സമ്മർദമാണെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, ഇക്കാര്യം സൗദിയും ഹരീരിയും നിഷേധിക്കുകയായിരുന്നു. രാജിപ്രഖ്യാപനത്തോടെ ലബനാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ആണ് മുൻകൈ എടുത്തത്. തുടർന്ന്, ഫ്രാൻസ് സന്ദർശിച്ച ഹരീരി ഇൗജിപ്തും സന്ദർശിച്ചു. അതിനു ശേഷമാണ് ലബനാനിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.