പാരിസ്: ജർമൻ ഏകാധിപതി അേഡാൾഫ് ഹിറ്റ്ലർ മരിച്ചത് 1945ൽ തന്നെയാണെന്നും സയെനെഡ് കഴിക്കുകയും പിന്നീട് വെടിവെച്ചുമാണ് ആത്മഹത്യചെയ്തതെന്നും ഫ്രഞ്ച് ഗവേഷകർ. ഹിറ്റ്ലറുടെ പല്ല് പഠനത്തിന് വിധേയമാക്കിയാണ് ഫ്രഞ്ച് ഗവേഷകർ ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞത്. നേരത്തെ, ഹിറ്റ്ലർ ആത്മഹത്യ ചെയ്തിട്ടില്ലെന്നും പ്രത്യേക മുങ്ങിക്കപ്പലിൽ അർജൻറീനയിലേക്ക് പോയതാണെന്നും അൻറാർട്ടിക്കയിലെ പ്രത്യേക താവളത്തിലേക്ക് രക്ഷപ്പെട്ടതാണെന്നും അവിടെവെച്ചായിരുന്നു മരണമെന്നും ചരിത്ര റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രശസ്ത ഫ്രഞ്ച് ഗവേഷകനായ ഫിലിപ്പ് ചാർലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഹിറ്റ്ലറുടെ പല്ല് ഉപയോഗിച്ച് പഠനം നടത്തിയത്. ‘യൂറോപ്യൻ ജേണൽ’ എന്ന ശാസ്ത്ര മാഗസിനിലാണ് ഇവർ ഗവേഷണം പ്രസിദ്ധീകരിച്ചത്. സയെനെഡ് വായയിലേക്കൊഴിച്ചയുടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗവേഷകസംഘം പറയുന്നു. ഹിറ്റ്ലറുടെ അവസാനത്തെക്കുറിച്ചുള്ള മറ്റു വിശകലനങ്ങെളല്ലാം ഇനി അവസാനിപ്പിക്കാമെന്നും ജേണൽ പറയുന്നു. മരിക്കുന്നതിനുമുമ്പ് ഹിറ്റ്ലറുടെ നിർദേശപ്രകാരം അദ്ദേഹത്തിെൻറ ഏറ്റവും പ്രിയപ്പെട്ട വളർത്തുനായ് ബ്ലോണ്ടിയെ വിഷം കുത്തിവെച്ച് കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.