വിയന: നാസി സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ ജനിച്ചുവളർന്ന വീട് പൊലീസ് സ്റ്റേഷനാ ക്കി മാറ്റി. ജർമൻ അതിർത്തിനഗരമായ ബ്രാണോയിലാണ് മഞ്ഞ പെയിൻറടിച്ച നൂറ്റാണ്ട് പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്. 1889 ഏപ്രിൽ 20ന് ഹിറ്റ്ലർ പിറന്നത് ഇവിടെയായിരുന്നു. 2016ൽ ഇതിെൻറ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു.
എന്നാൽ, വീടിെൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹിറ്റ്ലറുടെ കുടുംബാംഗമായ ജെർലിൻഡ് പോമറുമായി നിയമയുദ്ധം അവസാനിച്ചില്ല. ഈ വർഷം സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിച്ച് പോമർ വീെടാഴിയണമെന്ന് ഓസ്ട്രിയൻ സുപ്രീംകോടതി വിധിച്ചു. ഒമ്പതു ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.