ബർലിൻ: ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ വരച്ചതെന്നു കരുതുന്ന അഞ്ചു ചിത്രങ്ങൾ ന്യൂറംബർഗ് നഗരത്തിൽ വീൽഡർ കമ്പനി ലേലത്തിനു വെക്കും. അതേസമയം, നാസി ഭരണകാലത്തെ സ്മാരകങ്ങളുടെ വിപണിമൂല്യത്തിനെതിരെ ജനരോഷമുയർന്നിട്ടുണ്ട്.
ലേലം ദൗർഭാഗ്യകരമാണെന്ന് ന്യൂറംബർഗ് മേയർ ഉൾറിച്ച് മാലി വിമർശിച്ചു. മലനിരകളെ ചുംബിച്ചുനിൽക്കുന്ന തടാകം, ചൂരൽ കസേര, ഹിറ്റ്ലർ കൂടെ കരുതിയിരുന്ന ഭാഗ്യചിഹ്നം എന്നിവയും ലേലത്തിൽ െവക്കും. തടാകത്തിെൻറ ചിത്രത്തിന് 51,000 ഡോളറിലാണ് ലേലം തുടങ്ങുക. 1945ൽ നാസി കുറ്റവാളികളെ വിചാരണ ചെയ്ത നഗരമാണ് ന്യൂറംബർഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.