ബൈറൂത്: യുദ്ധഭൂമികളിലെ ഭീകരത കാമറക്കണ്ണുകളിലൂടെ ലോകത്തെ അറിയിച്ച എഡ്വേഡോ മാർട്ടിെൻറ ഫോേട്ടാകൾ വ്യാജമെന്ന്. മറ്റാരുടെയൊക്കെയോ ഫോട്ടോകളിൽ കൃത്രിമം കാട്ടി തേൻറതെന്ന് അവകാശപ്പെട്ടാണ് മാർട്ടിൻ വിഖ്യാത യുദ്ധ ഫോട്ടോഗ്രാഫറെന്ന ഖ്യാതി നേടിയതത്രെ. ലോകത്തിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചത് മോഷ്ടിച്ച ഫോട്ടോകളെന്ന് കണ്ടെത്തി. യുദ്ധഫോട്ടോഗ്രാഫർ എന്ന പേരിൽ പ്രസിദ്ധനായ ഇയാളെ ഇൻസ്റ്റഗ്രാമിൽ 1,20,000 േപർ പിന്തുടരുന്നുണ്ട്.
32കാരനായ ബ്രസീലുകാരൻ മാർട്ടിൻ രക്താർബുദത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ടാണ് ഫോേട്ടാഗ്രഫിയുടെ വഴി തേടിയതെന്ന് അവകാശപ്പെട്ടിരുന്നു. വാൾ സ്ട്രീറ്റ് ജേണൽ, ബി.ബി.സി എന്നിവയിലുൾപ്പെടെ ഇയാളുടെ ഫോട്ടോകൾ വന്നിരുന്നു. ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ മാക്സ് ഹെപ് വർത്ത് പൊവെയ്യുടെ ഫോട്ടോകളാണ് മാർട്ടിൻ ഉപയോഗിച്ചതെന്നാണ് നിഗമനം. ലബനാനിലെ പത്രപ്രവർത്തകയായ നടാഷ റിബെയ്റോയാണ് ഫോട്ടോ വ്യാജമാണെന്ന് പുറത്തുകൊണ്ടുവന്നത്.
മാർട്ടിനുമായി അടുത്ത ബന്ധം പുലർത്തുന്ന ബ്രസീലിയൻ ഫോട്ടോഗ്രാഫറായ ഫെർണാഡോ കോസ്റ്റ നെറ്റോെയ, റിബെയ്റോ സമീപിച്ചു. കോസ്റ്റയുമായുള്ള ഇടപെടലിൽ സംശയം തോന്നി കൂടുതൽ വിശദമായി പഠിച്ചപ്പോഴാണ് ഫോട്ടോകൾ വ്യാജമാണെന്ന് തെളിഞ്ഞത്. ഒരാളുടെ മാത്രമല്ല, പലരുെടയും ഫോട്ടോകളിൽ കൃത്രിമം കാണിച്ച് തേൻറതെന്ന് ഇയാൾ അവകാശപ്പെട്ടതായി കണ്ടെത്തി. ഈ സംഭവം ബ്രസീലിയൻ ഫോട്ടോഗ്രാഫിക് ലോകത്ത് വൻ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.