സോള്‍: അഴിമതി ആരോപണവിധേയയായ ദ.കൊറിയ പ്രസിഡന്‍റ് പാര്‍ക് ജി-യോണെക്കെതിരെ ഇംപീച്ച്മെന്‍റിന് പ്രതിപക്ഷ നീക്കം. അഴിമതിയില്‍ പാര്‍കിന് പങ്കുണ്ടെന്ന് കരുതുന്നതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍കിനെതിരെ ഇംപീച്മെന്‍റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.
പ്രമേയം കൊണ്ടുവരുന്നതിന്‍െറ നടപടികള്‍ ഉടന്‍ ആലോചിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി തലവന്‍ ഷൂ മിയെ പറഞ്ഞു. മറ്റു ചെറുകക്ഷികളും ഇംപീച്മെന്‍റ് നീക്കത്തിന് പിന്തുണ അറിയിച്ചു. ആരോപണം ശരിയെന്ന് തെളിഞ്ഞാലും പ്രസിഡന്‍റിനെതിരെ കുറ്റം ചുമത്തുന്നതിന് രാജ്യത്ത് ഭരണഘടന വിലക്കുണ്ട്.
പാര്‍കിന്‍െറ സുഹൃത്ത് ചോയി സുന്‍സിലും മുമ്പ് പ്രസിഡന്‍റിന്‍െറ സഹായിയുമായിരുന്നയാളും പാര്‍കിന്‍െറ പേരില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ആരോപണം. തങ്ങള്‍ നിയന്ത്രിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാന്‍ പാര്‍ക്കിന്‍െറ സഹായികള്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി. ഏകദേശം 4000 കോടി രൂപ (60 മില്യന്‍ യു.എസ് ഡോളര്‍) ഇത്തരത്തില്‍ കമ്പനികളില്‍നിന്നും സ്ഥാപനങ്ങള്‍ കൈപ്പറ്റിയെന്നാണ് നിഗമനം.
ഒൗദ്യോഗിക പ്രസംഗങ്ങള്‍ തയാറാക്കാന്‍ പാര്‍ക് ചോയി സുന്‍സിലിന്‍െറ സഹായം തേടിയെന്ന ആരോപണം, പാര്‍ക് നേരത്തെ സമ്മതിച്ചിരുന്നു.
നാലാഴ്ചമുമ്പാണ് പാര്‍കിനെതിരെ ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അവരുടെ രാജിക്കായി സമ്മര്‍ദം ശക്തമാണ്. എന്നാല്‍, രാജിയാവശ്യത്തിന് വഴങ്ങില്ളെന്ന് പാര്‍ക് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.