അൽഫോൺസ് െഎലൻഡ് (സീഷെൽസ്): സമുദ്രത്തിെൻറ അടിത്തട്ടിൽനിന്ന് ഉന്നത നിലവാരമു ള്ള തത്സമയ വിഡിയോ സംപ്രേഷണവുമായി ബ്രിട്ടീഷ് ശാസ്ത്രസംഘം ചരിത്രം കുറിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ രഹസ്യങ്ങൾ തേടി ബ്രിട്ടീഷ് ഗവേഷക സംഘമായ നെക്ടോൺ ആണ് ഇൗ ഉദ്യമത്തിന് തുടക്കമിട്ടത്.
മുമ്പും സമുദ്രത്തിനടിയിൽനിന്ന് തത്സമയ വിഡിയോ സംപ്രേഷണം നടന്നിട്ടുണ്ടെങ്കിലും ഫൈബർ ഒപ്റ്റിക് വയറുകൾ ഉപയോഗിച്ചായിരുന്നു അവ. എന്നാൽ, വയർലെസ് സാേങ്കതിക ഉപയോഗിച്ച് സമുദ്രത്തിലൂടെ തന്നെ വിഡിയോ അയച്ചായിരുന്നു നെക്ടോണിെൻറ സംപ്രേഷണം.
രണ്ടു പേർക്കിരിക്കാവുന്ന, വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക സംവിധാനം (സബ്മേഴ്സിബ്ൾ) സമുദ്രത്തിനടിയിലേക്ക് ഇറക്കിയായിരുന്നു ബ്രിട്ടീഷ് ശാസ്ത്ര സംഘത്തിെൻറ ദൗത്യം. സമുദ്രത്തിൽ 60 മീറ്റർ താഴെനിന്നായിരുന്നു തത്സമയ വിഡിയോ സംപ്രേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.