അയര്‍ലന്‍ഡില്‍ 800ഓളം കുട്ടികളുടെ കുഴിമാടം

ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ അവിവാഹിതരായ അമ്മമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി നടത്തിയിരുന്ന അനാഥാലയത്തിലെ ഭൂഗര്‍ഭ അറകളില്‍നിന്ന് 800ഓളം കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടത്തെി. കൗണ്ടി ഗാല്‍വേയിലെ ടുവാമില്‍ ക്രൈസ്തവസഭ മുമ്പ് നടത്തിവന്നിരുന്ന സ്ഥാപനം കുഴിച്ചുനോക്കിയപ്പോഴാണ് മനുഷ്യശരീരാവശിഷ്ടങ്ങളുടെ കൂമ്പാരം കണ്ടത്തെിയത്. മതസംഘടനകള്‍ നടത്തിവരുന്ന ഇത്തരം സ്ഥാപനങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ രൂപവത്കരിച്ച കമീഷനാണ് വിവരം പുറത്തുവിട്ടത്.

അനാഥമന്ദിരത്തില്‍ 20ഓളം ഭൂഗര്‍ഭ അറകള്‍ കണ്ടത്തെിയതായി കമീഷന്‍ പറഞ്ഞു. 35 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്‍േറതു മുതല്‍ മൂന്നുവയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണ് അറകളിലുണ്ടായിരുന്നത്. ശരീരാവശിഷ്ടങ്ങളിലധികവും അടക്കം ചെയ്തിരിക്കുന്നത് 1950കളിലാണ്.

ബോണ്‍ സെകോഴ്റ് മദര്‍ ആന്‍ഡ് ബേബി ഹോം എന്നറിയപ്പെട്ട സ്ഥാപനം 1925ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1961ല്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കമീഷന്‍ അറിയിച്ചു. ശരീരാവശിഷ്ടങ്ങള്‍ ശരിയായരീതിയില്‍ അടക്കം ചെയ്യുന്നതിന്‍െറ ഉത്തരവാദിത്തം സര്‍ക്കാര്‍ അധികൃതര്‍ ഏറ്റെടുക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 നേരത്തെ, പ്രാദേശിക ചരിത്രകാരി കാതറിന്‍ കോര്‍ലസ് അനാഥാലയത്തിലുണ്ടായിരുന്ന 800 കുട്ടികളുടെ മരണസര്‍ട്ടിഫിക്കറ്റ് കണ്ടത്തെിയിരുന്നു. എന്നാല്‍, ഇതില്‍ രണ്ടുപേരുടെ ശവസംസ്കാര സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭ്യമായിരുന്നത്. ഇവരുടെ പ്രവര്‍ത്തനത്തിന്‍െറ അടിസ്ഥാനത്തില്‍ 2014ലാണ് അന്വേഷണ കമീഷന്‍ രൂപവത്കരിച്ചത്.
വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് സര്‍ക്കാറിന്‍െറ ചില്‍ഡ്രന്‍ കമീഷണറായ കാതറിന്‍ സാപ്പോണ്‍ പറഞ്ഞു.

Tags:    
News Summary - international news- in malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.