ലണ്ടൻ: ആഭ്യന്തരയുദ്ധത്തിൽ എതിർപക്ഷത്തു നിന്നിരുന്ന ഫൈൻ ഗേൽ, ഫിയാന്ന ഫെയ്ൽ എന്നീ രാഷ്ട്രീയ പാർട്ടികൾ ആദ്യമായി ഒന്നിച്ചതോടെ അയർലൻഡിൽ ചരിത്ര സഖ്യം. ഇതോടെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ലിയോ വരദ്കർ ഉപപ്രധാനമന്ത്രിയായി മാറും. മൈക്കൽ മാർട്ടിനാണ് പുതിയ പ്രധാനമന്ത്രി. അയർലൻഡിലെ പ്രധാന പാർട്ടികളായ വരദ്കറിെൻറ ഫൈൻ ഗേലും മാർട്ടിെൻറ ഫിയാന്ന ഫെയ്ലും ഒത്തുചേർന്നാണ് സഖ്യം രൂപപ്പെടുത്തിയത്.
2022 ഡിസംബർ വരെ മാർട്ടിൻ പ്രധാനമന്ത്രിസ്ഥാനത്ത് തുടരും. തുടർന്ന് വരദ്കർ പ്രധാനമന്ത്രിപദത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഗ്രീൻ പാർട്ടിയുമായും സഖ്യമുണ്ടാക്കൻ സാധ്യതയുണ്ട്.ണ് ഒന്നിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടിയിരുന്നില്ല. ജൂൺ ആദ്യത്തിലാണ് രണ്ടു മുഖ്യ എതിർകക്ഷികളും സഖ്യത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.