തെൽ അവീവ്: അൽജസീറ ന്യൂസ് നെറ്റ്വർക്കിന് പ്രവർത്തനാനുമതി നിഷേധിക്കുമെന്ന് ഇസ്രായേൽ. ചാനൽ ജീവനക്കാരുടെ അംഗീകാരം റദ്ദാക്കുമെന്നും മാധ്യമശൃംഖലയുടെ ജറൂസലം ഒാഫിസ് അടച്ചു പൂട്ടുമെന്നും ഇസ്രായേൽ വാർത്തവിനിമയ മന്ത്രി അയൂബ് കാര ഞായറാഴ്ച വാർത്തസേമ്മളനത്തിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിയമം പാസാക്കുന്നതിന് പ്രമേയം അടുത്ത പാർലെമൻറ് സമ്മേളനത്തിൽ വെക്കുമെന്ന് അദ്ദേഹം അറിയിച്ചു. അറബ് രാഷ്ട്രങ്ങളുടെ ചുവടുപിടിച്ചാണ് ഇസ്രായേൽ നടപടി. അൽജസീറയുടെ ഇംഗ്ലീഷ്, അറബിക് വിഭാഗങ്ങളും അടച്ചുപൂട്ടും.
നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിൽ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു നെതന്യാഹുവിെൻറ ആരോപണം. അടുത്തിടെ മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തത്സമയം സംപ്രേഷണം ചെയ്ത് ആഗോളശ്രദ്ധനേടുന്നതിൽ അൽജസീറ നിർണായക പങ്കുവഹിച്ചിരുന്നു.
ഇൗജിപ്ത്, യു.എ.ഇ, ജോർഡൻ, സൗദി അറേബ്യ എന്നീരാജ്യങ്ങളും നേരത്തെ ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.