ഇസ്​തംബൂൾ മേയർ സ്​ഥാനത്തേക്ക്​ ഞായറാഴ്​ച വീണ്ടും തെരഞ്ഞെടുപ്പ്​

അങ്കാറ: ഇസ്​തംബൂൾ മേയർ സ്​ഥാനത്തേക്ക്​ ഞായറാഴ്​ച വീണ്ടും തെരഞ്ഞെടുപ്പ്​ നടക്കും. മാർച്ച്​ 31നു നടന്ന വോ​ട്ടെട ുപ്പിൽ വൻ ക്രമക്കേട്​ നടന്നെന്ന ആരോപണങ്ങളെ തുടർന്നാണ്​ വീണ്ടും തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഇസ്​തംബൂൾ, അങ്കാറ പ്രവിശ്യകളിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഉർദുഗാ​​െൻറ ​ഫ്രീഡം ആൻഡ്​​ ജസ്​റ്റിസ്​ പാർട്ടി (അക്​പാർട്ടി) പരാജയപ്പെട്ടിരുന്നു. 25 വർഷത്തിനുശേഷം ആദ്യമായാണ്​ രണ്ടു പ്രവിശ്യകളിലും അക്​ പാർട്ടിക്ക്​ സ്വാധീനം നഷ്​ടപ്പെടുന്നത്​. അതേസമയം, വീണ്ടുമുള്ള തെരഞ്ഞെടുപ്പിലും അക്​ പാർട്ടി പരാജയപ്പെടുമെന്നാണ്​ നിരീക്ഷകരുടെ വിലയിരുത്തൽ. ആദ്യതവണ അക്​ പാർട്ടി സ്​ഥാനാർഥിയും മുൻ പ്രധാനമന്ത്രിയുമായ ബിൻ അലി യിൽദിരിം 13,000 വോട്ടുകൾക്കാണ്​ പരാജയപ്പെട്ടത്​
Tags:    
News Summary - istanbul mayor election -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.