വത്തിക്കാൻ സിറ്റി: ദമ്പതികൾക്ക് പ്രത്യേക ഉപദേശവുമായി ഫ്രാൻസിസ് മാർപാപ്പ. തല്ലു കൂടുന്നെങ്കിൽ ആയിക്കോളൂ, എന്നാലത് കുട്ടികളുടെ മുന്നിൽവെച്ചാകരുതെന്നാണ് പോപ്പിെൻറ ഉപദേശം. 27 നവജാതശിശുക്കളുടെ മാമോദീസ മുക്കൽ ചടങ്ങ് കഴിഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദമ്പതിമാർക്കിടയിൽ കലഹം സാധാരണയാണ്. അങ്ങനെയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാൽ, ഒരിക്കലും നിങ്ങളുടെ കുട്ടികൾ അതറിയരുത്. കഠിനമായ മനോവേദനക്ക് അത് ഇടവരുത്തും. കുട്ടികളെ സംബന്ധിച്ച് വീടാണ് പ്രാഥമിക കളരി. അവിടെവെച്ച് പഠിക്കുന്നതാണ് അവർ ജീവിതത്തിൽ പകർത്തുന്നതെന്നും പോപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.