ലണ്ടൻ: ലണ്ടനിലെ എംബസിയിൽ അനിശ്ചിതകാലം തളച്ചിട്ട നടപടി മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് എക്വഡോർ സർക്കാറിനെതിരെ നിയമനടപടിക്ക്. ആറു വർഷമായി അസാൻജിനെ അന്യായമായി എംബസിയിൽ പാർപ്പിച്ചിരിക്കയാണെന്ന് അഭിഭാഷകൻ ബൽതാസർ ഗാർസോൺ പറഞ്ഞു.
അടുത്തിടെ നിയമം കൂടുതൽ കടുപ്പിച്ച് എക്വഡോർ വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഒാൺലൈൻ വഴി അസാൻജ് രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുന്നതും വിലക്കി. അതേസമയം, സ്വകാര്യ കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും അതിനും വിലക്കാണ്. ലൈംഗികാരോപണത്തിൽ സ്വീഡിഷ് സർക്കാർ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് 2012 മുതൽ അസാൻജ് എക്വഡോർ എംബസിയിൽ അഭയം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.