ജി 7 ഉച്ചകോടിക്കിടെ ട്രംപ്-മോദി കൂടിക്കാഴ്ച

ബിയാറിറ്റ്സ് (ഫ്രാൻസ്): ജി7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മ ോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കശ്മീർ വിഷയം ചർച്ചചെയ്യുമെന്നാണ് കരുതുന്നത്. കശ്മീരിൽ മധ്യസ്ഥത വഹിക്കാൻ ഒരുക് കമാണെന്ന ട്രംപിന്‍റെ പ്രസ്താവനക്കിടെ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമാണുള്ളത്.

കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നും മധ്യസ്ഥത ആവശ്യമില്ലെന്നുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിലപാടെടുത്തിരുന്നു. മോദി-ട്രംപ് കൂടിക്കാഴ്ചയോടെ ഇതിൽ മാറ്റം വരുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

കശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ് ഒന്നിലേറെ പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും കശ്മീർ വിഷയത്തിൽ ഇടപെടാൻ തന്നോട് അഭ്യർഥിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു.

കശ്മീർ വിഷയം കൂടാതെ അമേരിക്കയില്‍നിന്നുള്ള ഉൽപന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും ചര്‍ച്ചയാകും.

Tags:    
News Summary - Kashmir on agenda as PM Modi meets Trump on G7 sidelines after his mediation offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.