ബൈറൂത്: ലബനാൻ പാർലമെൻറിൽ സ്ത്രീ പ്രാതിനിധ്യം ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ആദ്യ വനിത ക്ഷേമകാര്യ മന്ത്രി ജീൻ ഒഗാസാബിയൻ. രാജ്യത്ത് വരുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘‘സ്ത്രീകളെ പൊതു മണ്ഡലത്തിൽനിന്ന് അകറ്റിനിർത്തുന്നത് സ്ത്രീകൾക്ക് മാത്രമുണ്ടാകുന്ന നഷ്ടമല്ല. ഇത് രാജ്യത്തെ പാർലമെൻറിനു കൂടി നഷ്ടമാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ മികച്ച ആസൂത്രണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കണം. അതിന് സമയമെടുക്കുമെന്നും ജനങ്ങളുടെ ചിന്താഗതിയിൽ കാര്യമായ മാറ്റം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.