ബൈറൂത്: ലബനാെൻറ പ്രധാനമന്ത്രിപദം സഅദ് ഹരീരി രാജിവെച്ചതോടെ സൗദി-ഇറാൻ ശീതയുദ്ധം രൂക്ഷമാകാൻ സാധ്യത. ഇത് മേഖലയെ മറ്റൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും നിരീക്ഷണമുണ്ട്. ഹരീരി സൗദിയിൽ വെച്ചാണ് രാജിപ്രഖ്യാപനം നടത്തിയതെന്നതും രാജിക്കിടെ ഇറാനും ഹിസ്ബുല്ലക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ചതും മേഖലയിൽ പുക
ഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പ്രതിഫലനമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഹരീരിയുടെ തീരുമാനം അപകടകരമായിരുന്നെന്നും ഇതിെൻറ പ്രത്യാഘാതം ഒരുപക്ഷേ ലബനാന് താങ്ങാൻപറ്റുന്നതിലും അപ്പുറമായിരിക്കുമെന്നുമാണ് ബൈറൂത് അമേരിക്കൻ സർവകലാശാലയിലെ രാഷ്ട്രമീമാംസ പ്രഫസർ ഹിലാൽ ഖഷെൻറ നിരീക്ഷണം.
ലബനാൻ രാഷ്ട്രീയത്തിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയാണ് ഇപ്പോൾ ഹരീരിയുടെ രാജിയായി പൊട്ടിത്തെറിച്ചിരിക്കുന്നത്. ഇറാെൻറ പിന്തുണയുള്ള, ഹിസ്ബുല്ല നേതൃത്വം കൊടുക്കുന്ന വിഭാഗവും സൗദി പിന്തുണയോടെ ഹരീരി നേതൃത്വം കൊടുക്കുന്ന വിഭാഗവുമാണ് രാജ്യത്തെ വിരുദ്ധചേരിയിലുള്ള രാഷ്ട്രീയ ശക്തികൾ.
ഹരീരി തുടക്കംകുറിച്ചിരിക്കുന്ന ശീതയുദ്ധം ഒരുപക്ഷേ, ആഭ്യന്തരയുദ്ധമായി മാറാനുള്ള സാധ്യത ഖഷൻ ചൂണ്ടിക്കാണിക്കുന്നു. ഹിസ്ബുല്ലയുടെ െസെനികബലം വെച്ചുനോക്കുേമ്പാൾ അത്തരമൊരു യുദ്ധം രാജ്യത്തെ സംബന്ധിച്ചിടത്തോളം വൻ ദുരന്തമായിരിക്കുമെന്നും അദ്ദേഹം സൂചന നൽകുന്നു.
എന്നാൽ, ഹരീരിയുടെ രാജിക്ക് പിറകിൽ ചരിത്രപരമായ കാരണങ്ങളുണ്ട്. രാജ്യത്തുണ്ടായ മറ്റൊരു രാഷ്ട്രീയ അസ്ഥിരതയാണ് അദ്ദേഹത്തിെൻറ പിതാവ് റഫീഖ് ഹരീരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. 2005ൽ നടന്ന ഇൗ കൊലപാതകത്തിൽ ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ചില അന്വേഷണങ്ങൾ എത്തിയത്. കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിക്കുേമ്പാൾ തെൻറ ജീവന് ഭീഷണിയുണ്ടെന്ന് ഹരീരി പറഞ്ഞത് ഇൗ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
സൗദിയും ഇറാനും തമ്മിൽ അധികം വൈകാതെ ഉണ്ടാവാൻ സാധ്യതയുള്ള യുദ്ധത്തിെൻറ സൂചനയായാണ് ബൈറൂത് സെൻറ് ജോസഫ് സർവകലാശാലയിലെ അധ്യാപിക ഫാദിയ കിവാനെയെ പോലുള്ള നിരീക്ഷകർ ഹരീരിയുടെ രാജിയെ കാണുന്നത്.
ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ചേർന്ന് തെൻറ രാജ്യത്തും മേഖല മുഴുവനും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് സഅദ് ഹരീരി രാജിക്കിടെ പറഞ്ഞിരുന്നു. എന്നാൽ, രാജിയിൽ തങ്ങൾക്ക് പങ്കില്ലെന്നും തീരുമാനം ഹരീരിയുടേതു മാത്രമാണെന്നും സൗദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.