ലണ്ടൻ: ലണ്ടൻ ടവറിൽ പുലർച്ചെ തീപിടിത്തമുണ്ടാകുേമ്പാൾ പലരും നല്ല ഉറക്കത്തിലായിരുന്നു. താമസക്കാരിൽ പലരും അപകട മുന്നറിയിപ്പ് അലാറം മുഴങ്ങുന്നത് അറിഞ്ഞില്ല. ഇൗ സമയത്ത് റമദാൻ അത്താഴമുണ്ണാൻ എഴുന്നേറ്റ ചില കുടുംബങ്ങളാണ് ഉറക്കത്തിലായിരുന്ന പലരെയും തട്ടിവിളിച്ചത്.
ആദ്യം തീപടരുന്നത് കണ്ടതും രക്ഷാപ്രവർത്തനത്തിനെത്തിയതും നോെമ്പടുക്കാൻ എഴുന്നേറ്റവരായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽനിന്ന് പലരെയും പുറത്തെത്തിച്ച നോമ്പുകാർ ഭക്ഷണവും വെള്ളവും വസ്ത്രവും വിതരണം ചെയ്തതായി ആന്ദ്ര ബറാസോ എന്നയാൾ ‘ദ ഇൻഡിപെൻറഡി’നോട് പറഞ്ഞു.
അപകടത്തെ തുടർന്ന് കെട്ടിടത്തിലെ താമസക്കാരെ താൽകാലികമായി താമസിപ്പിച്ചത് തൊട്ടടുത്ത സെൻറ് ക്ലെമെൻറ് ചർച്ചിലായിരുന്നു. ഇവിടെയും വ്യത്യസ്ത സമുദായങ്ങളിൽപെട്ടവർ ആശ്വാസവും സഹായവുമായെത്തി. വ്യത്യസ്ത രാഷ്ട്രങ്ങളിൽനിന്നുള്ളവരും മതക്കാരും ഇടകലർന്ന് ജീവിക്കുന്ന പടിഞ്ഞാറൻ ലണ്ടനിലാണ് ഇൗ പ്രദേശം. നഗരത്തിലെ മറ്റുപ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി കുറ്റകൃത്യങ്ങൾ കുറഞ്ഞ ഭാഗമാണിത്. കെട്ടിടത്തിന് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് 2010ൽ താമസക്കാർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.