ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറിനു സമീപം ആക്രമണം നടത്തിയത് ഖാലിദമസ്ഉൗദ് തനിച്ചാണെന്ന് സ്കോട്ലൻഡ് യാർഡ് പൊലീസ്. അതേസമയം, ആക്രമണത്തിെൻറ ലക്ഷ്യമെന്തെന്ന് കണ്ടെത്താനായില്ല. സംഭവത്തിനുശേഷം നാലുദിവസം നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉൗർജിത അന്വേഷണം നടത്തിയിട്ടും ആക്രമണകാരണം കണ്ടെത്താനായില്ലെന്ന് മെട്രോപോളിറ്റൻ പൊലീസ് അറിയിച്ചു.
ഒാൺലൈൻ വഴിയാണോ െഎ.എസിെൻറ ആശയങ്ങളിൽ ആകൃഷ്ടനായതെന്ന് സംശയിക്കുന്നുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത െഎ.എസ്, ഖാലിദ് തങ്ങളുടെ സൈനികനാണെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ ആക്രമിയുൾപ്പെടെ നാലു പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.