ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിെന തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിനു സമീപത്തുള്ള തെംസ് നദിയിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തിെൻറ റൺവേയുടെ തൊട്ടടുത്തായിരുന്നു ഇത്. സംഭവം ആസൂത്രിത നീക്കമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിമാനത്താവളത്തിെൻറ 214 മീറ്റർ ചുറ്റളവിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ലണ്ടൻ സിറ്റിയിൽ നിന്ന് ഇന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർ കൂടുതൽ വിവരങ്ങൾക്ക് അവരുടെ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. സിറ്റി വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകളാണുള്ളത്.
ഞായറാഴ്ച വൈകീേട്ടാടെയാണ് ബോംബ് കണ്ടെത്തിയത്. രാത്രിയോെട വിമാനത്താവളം അടച്ചു. പൊട്ടാതെ കിടക്കുന്ന േബാംബുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥർ ബോംബ് പരിശോധിക്കുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ്ക്കുമിടയിൽ ജർമനി ലണ്ടനിൽ ആയിരക്കണക്കിന് ബോംബുകൾ വർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.