കറാക്കസ്: ഭരണഘടന മാറ്റിയെഴുതാൻ ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലക്കെതിരെ യു.എസ് പ്രഖ്യാപിച്ച ഉപേരാധത്തെ പരിഹസിച്ച് പ്രസിഡൻറ് നികളസ് മദൂറോ.
ഉപരോധം ഭയന്ന് ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമത്തിൽനിന്ന് താൻ പിന്മാറില്ലെന്നായിരുന്നു മദൂറോയുടെ പ്രതികരണം. എന്നെ അവർ വിരട്ടാൻ നോക്കേണ്ട. ഭീഷണികൊണ്ടും ഉപരോധംകൊണ്ടും ഒരു നിമിഷത്തേക്കെങ്കിലും പിന്തിരിപ്പിക്കാൻ ആവില്ല -തിങ്ങിനിറഞ്ഞ സദസ്സിനെ നോക്കി മദൂറോ പ്രഖ്യാപിച്ചു. സാമ്രാജ്യങ്ങളിൽനിന്നുള്ള ഉത്തരവുകൾ ഞാൻ അനുസരിക്കാറില്ല. ഇപ്പോഴെന്നല്ല, ഒരുകാലത്തും. കൂടുതൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരൂ എന്നും അദ്ദേഹം അമേരിക്കൻ പ്രസിഡൻറിനെ വെല്ലുവിളിച്ചു. മദൂറോക്കെതിരിൽ സാമ്പത്തിക ഉപരോധമാണ് യു.എസ് പ്രഖ്യാപിച്ചത്.
രാജ്യത്തിനുമേൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, രാജ്യത്തിനകത്ത് മദൂറോക്കെതിരെ പ്രതിഷേധം ശക്തമാവുന്നതായും സൂചനയുണ്ട്. തെരഞ്ഞെടുപ്പിൽ 70 ലക്ഷത്തിലേറെ പൗരന്മാർ േവാട്ട് ചെയ്തതായാണ് ഇലക്ടോറൽ ബോഡി പുറത്തുവിട്ടത്. 41.5 ശതമാനം വോട്ട് നേടിയതായും വിജയം കൈവരിച്ചതായും അവകാശപ്പെട്ട് മദൂറോയും രംഗത്തെത്തി. എന്നാൽ, തുടക്കം മുതൽ തങ്ങൾ ബഹിഷ്കരിച്ചുവരുന്ന തെരഞ്ഞെടുപ്പിെൻറ ഫലം അംഗീകരിക്കാൻ പ്രതിപക്ഷം തയാറായിട്ടില്ല. പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.