കാൻബറ: ആസ്ട്രേലിയയിലെ വിറ്റെൽസി നഗരത്തിെൻറ ഡെപ്യൂട്ടി മേയറായി മലയാളി തെരഞ്ഞെടുക്കപ്പെട്ടു. 2017ൽ നഗരത്തിലെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട കുട്ടനാട് മണലാട് പുതുശ്ശേരി ടോം ജോസഫിനാണ് പുതിയ പദവി.
ആസ്ട്രേലിയയിലെ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന ആദ്യ മലയാളിയായ ടോം ജോസഫ് വിറ്റെൽസി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗൺസിലറുമാണ്. കുട്ടനാട് മണലാടി പുതുശ്ശേരി വർക്കി ജോസഫിെൻറയും കുഞ്ഞമ്മയുടെയും ഒമ്പത് മക്കളിൽ ഇളയവനാണ് ടോം ജോസഫ്. 2006ൽ ആസ്ട്രേലിയയിലേക്ക് കുടിയേറിയ ഇദ്ദേഹം ബിസിനസ് സംരംഭകനാണ്.
ചങ്ങനാശ്ശേരി കളങ്ങരപ്പറമ്പിൽ മാത്യു സ്കറിയയുടെ മകൾ രഞ്ജിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഗ്രേറ്റർ ബെൽബണിെൻറ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന വിറ്റെൽസി നഗരം ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ മുനിസിപ്പാലിറ്റിയാണ്.
പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ടോം വഹിച്ച പങ്കാണ് അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്. മെർണ്ഡ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, ജില്ല റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, മെർണ്ഡ-ഡോറീൻ മൾട്ടി കൾചറൽ അസോസിയേഷൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.