പാരിസ്: ഫ്രാൻസിലെ തെക്കൻ നഗരമായ മാഴ്സില്ലെ സെൻറ് ചാൾസ് റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിക്കുത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചവർ സ്ത്രീകളാണ്. കത്തിയുമായെത്തിയ ആക്രമിയെ പിന്നീട് സുരക്ഷസേന വെടിവെച്ചുെകാന്നു. ഭീകരാക്രമണമാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മണിക്കൂറുകളുെട വ്യത്യാസത്തിൽ കാനഡയിലും കത്തിക്കുത്ത് ആക്രമണമുണ്ടായി. കാനഡയിലെ എഡ്മണ്ടിലാണ് ആക്രമണം. ട്രാഫിക് പൊലീസിനു നേരെയാണ് ആക്രമണം നടന്നത്. പൊലീസുകാരനടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.
എഡ്മണ്ട് നഗരത്തിൽ അമിതവേഗത്തിലെത്തിയ കാറിലുള്ളയാൾ പൊലീസുകാരനു നേർക്ക് കത്തിവീശുകയായിരുന്നു. പിന്നാലെ ആൽബർട്ട മേഖലയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ചുകയറ്റിയ സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു.
വാൻ ഡ്രൈവറെ പൊലീസ് പിടികൂടി. രണ്ടു സംഭവങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.