ഏതൻസ്: ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുമായി യൂറോപ്പിനെ ലക്ഷ്യം വെച്ച രണ്ട് ബോട്ടുകൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങി 250 ഒാളം പേർ മരിച്ചു. ലിബിയൻ തീരത്തുനിന്ന് അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്പാനിഷ് എൻ.ജി.ഒ വക്താവ് പറഞ്ഞു. 16നും 25നുമിടെ പ്രായം തോന്നിക്കുന്ന ആഫ്രിക്കൻ വംശജരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാഗികമായി തകർന്ന രണ്ട് റബർബോട്ടുകളും തീരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
രണ്ടു ബോട്ടിലുമായി 260ഒാളം ആളുകൾ സഞ്ചരിച്ചിരുന്നുവെന്നാണ് കരുതുന്നത്. ഇറ്റാലിയൻ തീരസുരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇൗ മേഖലയിൽ മനുഷ്യക്കടത്തുകാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2016 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 471 അഭയാർഥികൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോയിരുന്നു. ഇൗ വർഷം ഇതേ കാലയളവിൽ അപകടത്തിൽപെട്ടവരുടെ എണ്ണം 521 ആയി ഉയർന്നിട്ടുണ്ട്. 2016ൽ കടൽതാണ്ടി സുരക്ഷിത തീരത്തെത്താൻ ശ്രമിച്ച 5000ത്തോളം അഭയാർഥികൾ മുങ്ങിമരിച്ചെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.