ലണ്ടൻ: ഭാര്യയെ തല്ലിയതിന് ഇന്ത്യൻ വംശജൻ ഇംഗ്ലണ്ടിൽ അറസ്റ്റിൽ. 46കാരനായ ബിസിനസുകാരൻ ഗുർമിത് ദോസഞ്ചറിനാണ് മാഞ്ചസ്റ്ററിലെ മിൻഷുൽ സ്ട്രീറ്റ് ക്രൗൺ കോടതി 10 മാസം തടവ് വിധിച്ചത്.
37 കാരിയായ ഭാര്യ സാദിയയെ ദേഹോപദ്രവം ഏൽപ്പിച്ചു, നേരത്തെ ഉപദ്രവിച്ചതിെൻറ ഫലമായി ക്രച്ചസിൽ കഴിയുന്ന ഭാര്യയുടെ ഉൗന്നുവടി ഉപയോഗിച്ച് അവരെ വീണ്ടും മർദിച്ചു തുടങ്ങിയിവയാണ് ഗുർമിതിനെതിരായ കുറ്റങ്ങൾ.
ഭാര്യയും ഭർത്താവും തമ്മിലുള്ള വിശ്വാസത്തിെൻറ തകർച്ചയാണിത്. സ്വന്തം വീട്ടിൽ സ്ത്രീക്ക് ലഭിക്കേണ്ട സുരക്ഷയുടെ ലംഘനമാണ് മർദനം. ആദ്യത്തെ മർദനം മൂലം ഭാര്യ ഉപയോഗിക്കേണ്ടി വന്ന ക്രച്ചസ് ഉപയോഗിച്ച് തന്നെ രണ്ടാമതും മർദിച്ചത് പ്രതിയുടെ സ്വഭാവത്തിെൻറ അന്തസ്സില്ലായ്മയാണ് വ്യക്തമാക്കുന്നത്. അതിനാൽ എത്രയും പെെട്ടന്ന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
ആദ്യ തവണ മർദിച്ച് കാലൊടിച്ചിരുന്നെങ്കിലും ഇതേ പറ്റി ഭാര്യ പരാതിപ്പെട്ടിരുന്നില്ല. 10 വർഷം മുമ്പ് വിവാഹിതരായ ദമ്പതിമാർ ഇംഗ്ലണ്ടിൽ കമ്പനി നടത്തുകയാണ്. എന്നാൽ ഭർത്താവ് മദ്യപാനം തുടങ്ങിയതോടെയാണ് ജീവിതം താളംതെറ്റിയതെന്ന് ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു. പിതാവ് മരിച്ചതോടെയാണ് ഗുർമിത് മദ്യപാനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.