കോവിഡ് ഭീതി; ഫിലിപ്പിൻസിൽ പതിനായിരത്തോളം തടവുകാരെ വിട്ടയച്ചു

മനില: കോവിഡ് വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഫിലിപ്പിൻസിൽ പതിനായിരത്തോളം തടവുകാരെ വിട്ടയച്ചു. ജയിലിലെ ജന ബാഹുല്യവും കുറഞ്ഞ താമസ സൗകര്യവും കാരണം വൈറസ് ബാധ തടവുകാരിലേക്കും ഉദ്യോഗസ്ഥരിലേക്കും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. 

സുപ്രീംകോടതി ജഡ്ജി മരിയോ വിക്ടർ ലിയോനെൻ ആണ് 9,731 പേരെ വിട്ടയച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ആറു മാസമോ അതിൽ താഴെയോ ശിക്ഷ ലഭിച്ചവരെയാണ് മാർച്ച് 17നും ഏപ്രിൽ 29നും ഇടയിൽ മോചിപ്പിച്ചത്. 

നിലവിലെ സെല്ലിലെ സൗകര്യത്തിന് അഞ്ചിരിട്ടി തടവുകാരാണ് ജയിലിലുള്ളത്. ജന ബാഹുല്യത്താൽ ശാരീരിക അകലം പാലിക്കാൻ തടവുകാർക്ക് സാധിക്കില്ല. 

തലസ്ഥാനമായ മനിലയിലെ ക്യൂസെൻ സിറ്റി ജയിലിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവിടെയുള്ള തടവുകാർ സ്ഥലമില്ലാത്തതിനാൽ കോവിണിപടികളും ബാസ്കറ്റ് ബാൾ കോർട്ടിലുമാണ് രാത്രി കഴിച്ചുകൂട്ടുന്നത്. സെബുവിലെ സെൻട്രൽ ഐലൻഡിലെ രണ്ട് ജയിലുകളിലെ 8,000 തടവുകാരിൽ 348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Nearly 10,000 prisoners released in Philippines covid 19 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.