മിസൈൽ പരീക്ഷണം: ഉത്തര കൊറിയൻ ‘മിസൈൽ മനുഷ്യർ’ക്ക്​ ​ യു.എസ്​ വിലക്ക്​

വാഷിങ്​ടൺ: ദീർഘദൂര ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ട്​ ഉത്തര കൊറിയൻ ഉദ്യോഗസ്​ഥർക്ക്​ യു.എസ്​ ഉപരോധം ഏർപ്പെടുത്തി. ആണവ- മിസൈൽ പരീക്ഷണങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന കിം ​േജാങ്​ സിക്​, രി പ്യോങ്​ ചോൽ എന്നിവർക്കെതിരെയാണ്​ യു.എസ്​ ഉപരോധം പ്രഖ്യാപിച്ചത്​. 

ആണവ- മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുന്നതിനായി ഉത്തര കൊറിയക്കുമേൽ സമ്മർദം ചെലുത്തുന്നതി​​െൻറ ഭാഗമായാണ്​ നടപടി. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തി​​െൻറ സൂത്രധാരൻ കിം ആണെന്നാണ്​ കരുതുന്നത്​. അടുത്തിടെ പരീക്ഷിച്ച ദീർഘദൂര ബാലിസ്​റ്റിക്​ മിസൈൽപരീക്ഷണത്തിന്​ നേതൃത്വം നൽകിയത്​ രി പ്യോങ്​ ആണെന്നും യു.എസ്​ ട്രഷറി വകുപ്പ്​ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.  ഇരുവർക്കും യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. യുഎസ് പൗരന്മാരുമായുള്ള ഇവരുടെ എല്ലാവിധ ഇടപാടുകളും മരവിപ്പിച്ചു. 

കഴിഞ്ഞാഴ്​ച ഉത്തര കൊറിയക്കെതിരെ കടുത്ത നടപടികളുമായി യു.എൻ രക്ഷാസമിതിയും ഉപരോധം പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - North Korea missile developers hit by US sanctions- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.