ലണ്ടൻ: ഒാക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്ക് കീഴിലെ സമ്മർവില്ലെ കോളജിൽ ഇന്ത്യൻ ഗ്രാേൻറാടെ നിർമിച്ച ഇന്ദിരഗാന്ധി സെൻറർ ഫോർ സസ്റ്റൈനബിൾ ഡെവലപ്പ്മെൻറിെൻറ പേര് മാറ്റി. ഒാക്സ് ഫോർഡ് ഇന്ത്യ സെൻറർ ഫോർ സസ്റ്റെനബിൾ ഡെവലപ്പ്െമൻറ് എന്നാണ് പുതിയ പേര്.
2013ൽ 25 കോടി രൂപ ഇന്ത്യ ഗ്രാൻറ് നൽകി നിർമിച്ചതാണ് സെൻറർ. മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിെൻറ കാലത്ത് നിലവിൽ വന്ന സെൻററിന് മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുെട പേര് നൽകുകയായിരുന്നു. ഇന്ദിര ഈ കോളജിലെ പൂർവ വിദ്യാർഥിനി കൂടിയാണ്.
2013ലാണ് സെൻറർ നിർമിക്കാൻ ഗ്രാൻറ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. മാനവ വിഭവശേഷി മന്ത്രി പല്ലം രാജു കോളജ് സന്ദർശിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ ശേഷം 2016 ഡിസംബർ ഒന്നിന് ഇന്ത്യൻ സർക്കാർ സെൻററിെൻറ പേര് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, പേര് മാറ്റാൻ ഡൽഹിയിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. യഥാർഥത്തിൽ ഇന്ദിരാഗാന്ധി സെൻററിനെ കൂടി ഉൾക്കൊള്ളുന്ന കെട്ടിടം പണിയാനാണ് തങ്ങൾ ശ്രമിക്കുന്നത്. അതിൽ പങ്കാളികളായ ഇന്ത്യയുടെ പേരുകൂടെ ഉൾപ്പെടുത്തുന്ന തരത്തിൽ ഒക്സ്ഫോർഡ് ഇന്ത്യ സെൻറർ ഫോർ സസ്റ്റൈനബിൾ ഡെവലപ്പ്മെൻറ് എന്നാക്കി മാറ്റുക മാത്രമാണ് ചെയ്തത്.
ഇൗ കെട്ടിടത്തിൽ ഇന്ദിര ഗാന്ധി സെൻറർ കൂടി ഉൾക്കൊള്ളുന്നുവെന്നും സമ്മർവിെല്ല കോളജ് പ്രിൻസിപ്പൽ ആലിസ് പ്രൊചസ്ക പറഞ്ഞു. ഇന്ത്യയും ഒാക്സ്ഫോർഡും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കൂടി സൂചിപ്പിക്കുന്നതാണ് പുതിയ േപെരന്നും അവർ കൂട്ടിച്ചേർത്തു.
ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കാൻ 1971 ൽ ഇന്ദിരഗാന്ധി കോളജ് സന്ദർശിച്ചിരുന്നു. 2002ൽ സോണിയ ഗാന്ധിയും കോളജ് സന്ദർശിച്ച് ഇന്ദിരയുെട ചിത്രം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.