ലണ്ടൻ: ഇംഗ്ലണ്ടിെല ആംസ്ബറിയിൽ നൊവിചോക് വിഷബാധയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ ദമ്പതികളിൽ സ്ത്രീ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 44കാരിയായ ഡോൺ സ്റ്റർജസിെൻറ അന്ത്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ജൂൺ 30നാണ് ഇവരെയും ഭർത്താവ് ചാർലി റോവ്ലിയെയും സ്വവസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ആശുപത്രിയിൽ കഴിയുന്ന ചാർലിയുടെ ആരോഗ്യനിലയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് എങ്ങനെ വിഷബാധയേറ്റെന്നത് അന്വേഷിക്കാൻ ഭീകരവിരുദ്ധ സേനയുടെ സഹായത്തിന് ഡിറ്റക്ടിവുകളുമുണ്ട്. വിൽഷയർ പൊലീസ് ഒാഫിസുകളിൽ 100ഒാളം ഡിറ്റക്ടിവുകളാണുള്ളത്. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്. മുമ്പ് കൂറുമാറിയ ബ്രിട്ടീഷ് ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയക്കും രാസായുധ പ്രയോഗമേറ്റതും ദമ്പതികൾ താമസിച്ചിരുന്ന സ്ഥലത്തിനു സമീപം വെച്ചായിരുന്നു. മാരകവിഷമായ നൊവീചോക് ആണ് സ്ക്രിപാലിനും മകൾക്കുമെതിരെ പ്രയോഗിച്ചതും. സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ, റഷ്യ അത് നിഷേധിക്കുകയായിരുന്നു.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂനിയൻ വികസിപ്പിച്ചെടുത്ത രാസായുധമായതിനാൽ ഇപ്പോഴത്തെ സംശയത്തിെൻറ മുന നീളുന്നതും റഷ്യയിലേക്കുതന്നെയാണ്. അതിനിടെ, ഇക്കാര്യത്തിൽ ധൃതി പിടിച്ച തീരുമാനങ്ങൾക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവീദ് അറിയിച്ചു. റഷ്യക്കെതിരെ ബ്രിട്ടൻ പുതിയ ഉപരോധം ചുമത്തുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നേരത്തേ ബ്രിട്ടീഷ് നഗരങ്ങളിൽ റഷ്യ വിഷവാതകം പ്രയോഗിക്കുകയാണെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തിയിരുന്നു. സ്റ്റോണിെൻറ നിര്യാണത്തിൽ പ്രധാനമന്ത്രി തെരേസ മേയ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.