വത്തിക്കാൻസിറ്റി: അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. വംശീയത പാപമാണെന്നും അതിനെതിരെ ലോകം കണ്ണടക്കരുതെന്നും മാർപാപ്പ പറഞ്ഞു. ബുധനാഴ്ച വത്തിക്കാനിലെ ദേവാലയത്തിൽ പ്രതിവാര പ്രാർഥനക്കായി ഒരുമിച്ചുകൂടിയ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പവിത്രമായ മനുഷ്യജീവൻ സംരക്ഷിക്കപ്പെടുന്നതിന് ഏതു തരത്തിലുള്ള വംശീയതയിൽനിന്നും മാറിനിൽക്കാൻ നാം തയാറാവണം.
വംശീയത അസഹനീയമാകുന്നതോടൊപ്പം, സ്വയം നാശത്തിനും പരാജയത്തിനും വഴിവെക്കുന്ന അക്രമങ്ങൾ നഗരങ്ങളിൽ അരങ്ങേറുകയാണ്. ഇത് തിരിച്ചറിയണം.
ജോർജ് ഫ്ലോയിഡിെൻറ മരണം ദാരുണമാണ്. അദ്ദേഹത്തിനും വംശീയതക്കിരയായ എല്ലാവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു -മാർപാപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.